ലീഗ് ഹൗസ് തീവയ്പ്പ് കേസ്: കുറ്റപത്രം സമര്‍പ്പിച്ചു
പാനൂര്‍: കടവത്തൂര്‍ ഏരിയ മുസ്‌ലിം ലീഗ് ഓഫിസായ പൊട്ടങ്കണ്ടി കുഞ്ഞമ്മദ് ഹാജി സ്മാരക നന്ദിരം തീവച്ച് നശിപ്പിച്ച സംഭവത്തില്‍ മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു.
എസ്.ഡി.പി.ഐ പ്രവര്‍ത്തകരും ക്രിമിനല്‍ കേസുകളില്‍ പ്രതികളുമായ പറമ്പത്ത് മഹമൂദ്(28), കൊയില്ല്യാത്ത് അബ്ദുല്ല(32), കൊയിറ്റംകണ്ടി അബ്ദുല്ല(33) എന്നിവര്‍ക്കെതിരേയാണ് കാളവല്ലൂര്‍ പൊലിസ് തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് 26നു രാത്രിയാണ് കടവത്തൂര്‍ ടൗണിലുള്ള ലീഗ് ഓഫിസ് അക്രമിസംഘം തീവച്ച് നശിപ്പിച്ചത്. സംഭവത്തിന്റെ മൂന്ന് ദിവസം മുമ്പ് ടൗണില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുകയും യൂത്ത് ലീഗ് നിയന്ത്രണത്തിലുള്ള ക്ലബ് തകര്‍ക്കുകയും പ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്തിരുന്നു. ഓഫിസ് കത്തിച്ചത് ബി.ജെ.പിയാണെന്ന് വരുത്തിത്തീര്‍ത്ത് അതുവഴിനാട്ടില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ഗൂഡ ശ്രമമാണ് തീവയ്പ്പിന് പിന്നില്‍ എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സാക്ഷിമൊഴിയും സമീപത്തെ കടയിലുള്ള സി.സി ടി.വി പരിശോധനയിലുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കേസില്‍ പൊലിസ് നിസംഗതയില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഓഫിസിന് നേരെ ആക്രമണം നടന്നത്. സമീപത്ത് പള്ളി ഉദ്ഘാടനം നടക്കുന്നതിന്റെ രാത്രിയാണ് ഒഫിസിന്റെ ജനല്‍ ചില്ലുകള്‍ അക്രമിസംഘം തകര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."