രണ്ട് വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു
ബദിയഡുക്ക: മാന്യയിലെ ആമകുളത്തില് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു.ആലംപാടി റഹ്മാനിയ നഗര്‍ ബാഫഖി നഗറിലെ ഷാഫി - താഹിറ ദമ്പതികളുടെ മകന് അബ്ദുല്‍ ഖാദര്‍ (18), ആലംപാടി ബള്ളൂരടുക്കത്തെ ഓട്ടോ ഡ്രൈവര്‍ ബി.എ മുഹമ്മദ് - സഫിയ ദമ്പതികളുടെ മകനും കുമ്പള അക്കാദമിയിലെ പ്ലസ് ടു വിദ്യാര്‍ഥിയുമായ അബൂബക്കര്‍ സാലിഹ് അലി (18) എന്നിവരാണ് മരിച്ചത്.കൂടെ കുളിക്കാനിറങ്ങിയ നാല് പേര് നീന്തി രക്ഷപ്പെടുകയായിരുന്നു.
ഇന്നലെ ഉച്ചക്ക് ഒന്നോടെയാണ് ആറുപേരടങ്ങുന്ന സംഘം കുളിക്കാന്‍ എത്തിയത്. കുളിക്കുന്നതിനിടെ അബ്ദുല്‍ ഖാദറും സാലിഹും മുങ്ങിപ്പോവുകയായിരുന്നു. വിവരമറിഞ്ഞു കാസര്‍കോട്ട് നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
അബ്ദുല്‍ ഖാദറിന്റെ സഹോദരങ്ങള്‍: നവാസ്, നൗഫല്‍ (ദുബൈ), സാഹിന, സഫീറ. അബൂബക്കര്‍ സാലിഹ് അലിയുടെ സഹോദരങ്ങള്‍: ഷഹബാസ്, സഹന, നുസൈബ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."