HOME
DETAILS
MAL
മാര്‍ക്കണ്ടെയ്ക്ക് പകരം റൂഥര്‍ഫോര്‍ഡ് മുംബൈ ടീമില്‍
backup
July 31 2019 | 19:07 PM
മുംബൈ: ഐ.പി.എല്‍ ടീം മുംബൈ ഇന്ത്യന്‍സില്‍ നിര്‍ണായക നീക്കം. യുവസ്പിന്നര്‍ മയങ്ക് മാര്‍ക്കണ്ടെയെ ഡല്‍ഹി ക്യാപിറ്റല്‍സിന് നല്‍കി പകരം അവരുടെ വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡിനെ ടീമിലെത്തിച്ചു. ഇന്നലെയാണ് ഈ കാര്യം ടീം ഔദ്യോഗികമായി പുറത്തുവിട്ടത്.
2018ല്‍ മുംബൈ ഇന്ത്യന്‍സിലെത്തിയ മാര്‍ക്കണ്ടെ, രണ്ട് സീസണുകളിലായി 17 മത്സരങ്ങളില്‍നിന്ന് 16 വിക്കറ്റുകളാണ് വീഴ്ത്തിയത്.
അതേസമയം കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിലൂടെയാണ് റൂഥര്‍ഫോര്‍ഡ് ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ചത്. ഹാര്‍ഡ് ഹിറ്റിങ് ഓള്‍ റൗണ്ടറാണ് ഈ വിന്‍ഡീസ് താരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."