ബീച്ചില്‍ അനധികൃതമായി നടത്തിയ രണ്ടു പെട്ടികടകള്‍ പൊളിച്ചുമാറ്റി
കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ രണ്ടു അനധികൃത പെട്ടിക്കടകള്‍ അധികൃതര്‍ പൊളിച്ചുനീക്കി. വൃത്തിഹീനമായതും അനുവദിച്ചതില്‍ കൂടുതല്‍ സ്ഥലം കയ്യേറി പ്രവര്‍ത്തിച്ചുവന്നതുമായ പെട്ടിക്കടകളാണ് കോര്പറേഷന് അധികൃതര്‍ ഇന്നലെ രാവിലെ
പൊളിച്ചുനീക്കിയത്. ഇതില്‍ ഒരു കട കോര്പറേഷന് അംഗീകരിച്ച തെരുവുകച്ചവടക്കാരുടെ ലിസ്റ്റിലില്ലാത്തതാണ്. മറ്റൊന്ന് പുറത്തേക്ക് ഷീറ്റ് വലിച്ചുകെട്ടി കച്ചവടം ചെയ്യുന്നതുമായിരുന്നു. ഈ കടയ്ക്ക് ഐസ്ക്രീം വില്‍ക്കാനുള്ള അനുമതി മാത്രമേയുള്ളു. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതാകട്ടെ സ്റ്റേഷനറി കടയായും. ഇത് രണ്ടും പൊളിച്ച് മേയര്‍ ഭവനിലേക്കുമാറ്റി. നിവരധി പെട്ടിക്കടകള്‍ വൃത്തിഹീനമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പേ വെള്ളം നിറച്ച കന്നാസുകളില്‍ പലതും പുഴുവരിച്ച നിലയിലായിരുന്നു.
ഫ്രിഡ്ജ് വൃത്തിഹീനവും തുരുമ്പെടുത്തതുമായിരുന്നു. വെള്ളയില്‍ സര്‍ക്കിള്‍ ഹെല്‍ത്ത് ഓഫിസര്‍ കെ.ടി.മുരളീധരന്, ജെ.എച്ച്.ഐ ഡി. ജെയ്സണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ പരിശോധന നടത്തിയത്. തുടര്‍ ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."