പുത്തന്‍ പ്രതീക്ഷയുമായി കര നെല്‍കൃഷി
ആലക്കോട്: കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ച മൂലം ദുരിതമനുഭവിക്കുന്ന മലയോരവാസികളെ കര നെല്‍കൃഷിയിലൂടെ കൈപിടിച്ചുയര്‍ത്തുകയാണ് കൃഷിവകുപ്പ്. മഴക്കാലമായതോടെ മലയോരത്തെ കുന്നിന് ചെരിവുകളില്‍ നെല്ക്കതിര് വിളയിക്കാനുള്ള തിരക്കിലാണ് അധികൃതര്‍. മുന്‍പ് ഉണ്ടായിരുന്ന പുനം കൃഷിക്ക് സമാനമായാണ് ഇന്നത്തെ കര നെല്‍കൃഷി നടപ്പാക്കുന്നത്. തരിശു ഭൂമി തട്ടുകളാക്കി തിരിച്ചാണ് മണ്ണിളക്കി വിത്തെറിയാന്‍ പാകത്തിന് നിലമൊരുക്കുന്നത്. അടിവളമായി ചാണകപ്പൊടി മാത്രം. ഔഷധ ഗുണമുള്ളതും മൂപ്പ് കുറഞ്ഞതും മികച്ച ഉല്‍പ്പാദന ക്ഷമതയുള്ളതുമായ വിത്താണ് ഉപയോഗിക്കുക. പുനരധിവാസ കോളനിയിലെ നിരവധി കുടുംബങ്ങള്‍ കര നെല്‍ കൃഷിയിലേക്ക് തിരിഞ്ഞത് പുത്തന്‍ പ്രതീക്ഷകളാണ് നല്‍കുന്നത്. ഇവര്‍ക്കാവശ്യമായ എല്ലാവിധ സഹായങ്ങളും കൃഷി വകുപ്പ് നേരിട്ട് നല്കുന്നു. പലയിടത്തും നെല്‍പ്പാടങ്ങള്‍ നികത്തി കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ കൃഷിയിടങ്ങള്‍ ജീവന്റെ നിലനില്‍പ്പിന് ആവശ്യമാണെന്ന തിരിച്ചറിവാണ് മലയോരത്തെ കര്‍ഷകര്‍ നമ്മെ പഠിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."