ഉന്നാവോ പെണ്‍കുട്ടിയെ അപകടത്തില്‍പെടുത്തിയ ട്രക്ക് ഉടമ ഉത്തര്‍പ്രദേശ് കൃഷി സഹമന്ത്രിയുടെ മരുമകന്‍
ഡല്‍ഹി: ഉന്നാവോ ബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുത്തിയ ട്രക്ക് ഉടമയെ തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശ് കൃഷി സഹമന്ത്രിയുടെ മരുമകന്‍ അരുണ്‍ സിങാണ് ട്രക്കിന്റെ ഉടമ. സമാജ് വാദി പാര്‍ട്ടിയുടെ നവാബ് ഗഞ്ച് ബ്ലോക്ക് അധ്യക്ഷനാണ് അരുണ്‍ സിങ്. ഉന്നാവ് സംഭവത്തില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴാം പ്രതി കൂടിയാണ് ഇയാള്‍.
ലക്‌നൗവില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെ റായ്ബറേലിയിലെ ഗുരുബക്ഷ് ഗഞ്ചിലാണ് അപകടം നടന്നത്. യുപി 71 എടി 8300 എന്ന ട്രക്കാണ് പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ഇടിച്ചത്. വാഹന നമ്പര്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അരുണ്‍ സിങാണ് ട്രക്കിന്റെ ഉടമസ്ഥനെന്ന് പൊലിസ് കണ്ടെത്തിയത്.
അരുണ്‍ സിങിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന എം.എല്‍.എ കുല്‍ദീപ് സിങ്‌നെതിരെയുള്ള പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് കാണിച്ചാണ് ഇയാള്‍ക്കെതിരെ പെണ്‍കുട്ടിയുടെ കുടുംബം പൊലിസില്‍ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."