HOME
DETAILS
MAL
കൂത്തുപറമ്പിനെ വ്യവസായ നഗരമാക്കും: മന്ത്രി
backup
July 31 2016 | 22:07 PM
കൂത്തുപറമ്പ്: കൂത്തുപറമ്പിനെ വ്യവസായ നഗരമാക്കി മാറ്റുമെന്ന് മന്ത്രി ഇ.പി ജയരാജന്. വലിയവെളിച്ചം വ്യവസായ വളര്‍ച്ചാ കേന്ദ്രത്തില്‍ നിലവിലുള്ള വ്യവസായ ഉടമകളുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ 28 വ്യവസായ സംരംഭങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ശേഷിക്കുന്ന സ്ഥലത്ത് കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ വ്യവസായ വകുപ്പ് ശ്രമിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ഐ.ഡി.സി എം.ഡി. ഡോ. ബീനയും മറ്റ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."