ആദ്യം കൂട്ടബലാത്സംഗം; അരിശം തീരാതെ കഴുത്തറുത്തു; ഒടുവില്‍ പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ചു; മൂന്നുവയസുകാരി നേരിട്ടത് തുല്യതയില്ലാത്ത ക്രൂരത
ജംഷഡ്പൂര്‍: ലോകമനസാക്ഷിയെ ഞെട്ടിച്ച് ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ പിഞ്ചുകുഞ്ഞിനു നേരെ ക്രൂരപീഡനം. റെയില്‍വേ സ്റ്റേഷനില്‍ അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കഴുത്തറുത്തു കൊന്ന ശേഷം നരാധമര്‍ പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്നു പേര് അറസ്റ്റിലായി. കൊലയാളികളില്‍ ഒരാള്‍ 2015ല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതാണ്.
അമ്മയോടൊപ്പം റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിനെ ഇവര്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതു സംബന്ധിച്ച് കുട്ടിയുടെ അമ്മ പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു. സിസിടിവി പരിശോധനയില്‍ ഒരാള്‍ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ എടുത്തുകൊണ്ടുപോകുന്നതായി കാണുന്നുണ്ട്.
തന്റെ ഭര്‍ത്താവിനെ സംശയിക്കുന്നതായാണ് ആദ്യം കുട്ടിയുടെ അമ്മ പൊലിസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങളാണ് കുറ്റവാളികളെ പിടികൂടാന്‍ പൊലിസിനെ സഹായിച്ചത്. വിച്ഛേദിക്കപ്പെട്ട ശേഷം പ്ലാസ്റ്റിക് കവറിലാക്കിയ മൃതദേഹം റെയില്‍വേ സ്റ്റേഷനു നാലു കിലോമീറ്റര്‍ ദൂരത്തുള്ള കുറ്റിക്കാട്ടില്‍ വച്ചാണു ചൊവ്വാഴ്ച രാത്രി കണ്ടെത്തിയത്. കുട്ടിയുടെ വിച്ഛേദിക്കപ്പെട്ട തല കണ്ടെത്താന്‍ പൊലിസ് നായയെയും ഉപയോഗിച്ചിരുന്നുവെന്ന് സിനിയര്‍ റെയില്‍വേ പൊലിസ് ഓഫിസര്‍ എതേഷം വഖാരിബ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ പരിശോധിച്ചപ്പോള്‍ അതിക്രൂരമായി പീഡിപ്പിച്ചിരിക്കാമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."