HOME
DETAILS

കണ്ണൂരിലെ തോറ്റ എം.പിയെ മറക്കുന്നില്ല; ഐക്യരാഷ്ട്ര സഭയിലെ സംസ്ഥാന പ്രതിനിധിയാക്കണം;സുപ്രിം കോടതി ജഡ്ജിയാക്കണമെന്ന് ജയശങ്കറിനെ ട്രോളി ശ്രീമതി ടീച്ചര്‍

  
backup
August 01 2019 | 08:08 AM

fight-between-adv-a-jayasankar-pk-sreemathi

തിരുവനന്തപുരം: മുന്‍ മന്ത്രിയും എം.പിയുമായിരുന്ന പി.കെ ശ്രീമതി ടീച്ചറെ ട്രോളിയ അഡ്വ. എ. ജയശങ്കറിനെ പരിഹസിച്ച് ശ്രീമതി ടീച്ചറുടെ മറുപടി. കഴിഞ്ഞദിവസമാണ് ജയശങ്കര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഇടതു സ്ഥാനാര്‍ഥികളെ പരിഹസിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. പോസ്റ്റിന്റെ അവസാനത്തിലാണ് ശ്രീമതി ടീച്ചറെ ട്രോളിയത്. ''കണ്ണൂരെ തോറ്റ എംപിയെ മറന്നു കൊണ്ടല്ല ഇത്രയും എഴുതിയത്. കഴിവും പ്രാഗത്ഭ്യവും ഭാഷാ പരിജ്ഞാനവും പരിഗണിച്ച് സഖാവിനെ അമേരിക്കയിലെ കേരളത്തിന്റെ അംബാസിഡറോ ഐക്യരാഷ്ട്ര സഭയിലെ സംസ്ഥാനത്തിന്റെ സ്ഥിരം പ്രതിനിധിയോ ആയി നിയമിക്കണം'' എന്നായിരുന്നു ജയശങ്കര്‍ പരിഹസിച്ചത്.

എന്നാല്‍ ഇതിനു കിടിലന്‍ മറുപടിയുമായി പി.കെ ശ്രീമതി ടീച്ചര്‍ ഫേസ്ബുക്കില്‍ രംഗത്തെത്തി. എന്നെ ചില വലിയ ജോലികളിലേക്കൊക്കെ ശുപാര്‍ശ ചെയ്തതായി അഭ്യുദയകാക്ഷികള്‍ പറഞ്ഞറിഞ്ഞു.വക്കീലിന് നന്ദി.എന്നോട് ഇത്രയും സ്‌നേഹമുള്ള വക്കീലിനെ സത്യത്തിലിതുവരെ തിരിച്ചറിഞ്ഞില്ല. ക്ഷമിക്കുമല്ലോ എന്നു തുടങ്ങുന്ന ഫേസ് ബുക്ക് കുറിപ്പില്‍ നീളെ ജയശങ്കറിനെ പരിഹസിക്കുന്നതായിരുന്നു.

അമേരിക്കയിലെ കേരളത്തിന്റെ അംബാസിഡറോ ഐക്യരാഷ്ട്ര സഭയിലെ സംസ്ഥാനത്തിന്റെ സ്ഥിരം പ്രതിനിധിയോ ആയി നിയമിക്കണമെന്ന ജയശങ്കറിന്റെ സൗജന്യമായ ഉപദേശത്തിന് ശ്രീമതി ടീച്ചറും ജയശങ്കറിനോട് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. എന്നെ അമേരിക്കയിലെ അംബാസിഡറാക്കാന്‍ ശുപാര്‍ശ ചെയ്ത ജയശങ്കരനെ അറ്റോര്‍ണി ജനറലോ സുപ്രീം കോടതി ജഡ്ജിയോ ആക്കണമെന്ന് ഒരു പ്രത്യുപകാരമെന്ന നിലയില്‍ ഞാനും ശുപാര്‍ശ ചെയ്യുന്നുവെന്നായിരുന്നു മറുപടി.

കോടതിയില്‍ പണിയൊന്നുമില്ലാത്തതു കൊണ്ട് എപ്പോഴും ടിവി ചാനലിലിരുന്നു ആളുകളെ പുഛിക്കുന്ന വക്കീല്‍ എന്ന് പ്രചരിപ്പിക്കുന്ന അസൂയക്കാരുടെ വായടപ്പിക്കാന്‍ അനിയന്‍ ഒരു ജഡ്ജിയായിക്കാണണമെന്നാണാഗ്രഹം. നെരുവമ്പറം യു. പി. സ്‌കൂള്‍ ഹെഡ് ടീച്ചറായി വിരമിച്ച എന്നെ 'തയ്യല്‍ ടീച്ചര്‍' എന്ന് പരിഹസിക്കുന്ന ചില അസൂയകാരെപ്പോലുള്ളവരാണ് കോടതി വരാന്ത കയറാത്ത കേസില്ലാ വക്കീലെന്നൊക്കെ അനിയനേയും പരിഹസിക്കുന്നത്. കാര്യമായിട്ടെടുക്കരുത് എന്ന സൗജന്യ ഉപദേശവും തിരിച്ചു ടീച്ചര്‍ നല്‍കുന്നു. വ്യത്യസ്തനാമൊരു വക്കീലിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല എന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago
No Image

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എസ്ഐക്ക് സസ്പെൻഷൻ

Kerala
  •  a month ago
No Image

ഗസ്സയില്‍ ഇസ്‌റാഈല്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടി, ഇപ്പോള്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമയം; ബ്ലിങ്കെന്‍

uae
  •  a month ago
No Image

പുറം ലോകം കേരള ടൂറിസത്തെക്കുറിച്ചും കൊച്ചിയെയും പറ്റിയും എന്ത് കരുതും; വിദേശ സഞ്ചാരി ഓടയിൽ വീണ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  a month ago
No Image

200ഓളം സ്ത്രീകളെ ബലാത്സം​ഗം ചെയ്ത പ്രതിയെ പരസ്യമായി തൂക്കിലേറ്റി ഇറാൻ

latest
  •  a month ago
No Image

തിരുവനന്തപുരം; പൂന്തുറ സ്വദേശിയിൽ നിന്ന് പിടിച്ചെടുത്തത് പാകിസ്ഥാനിൽ അച്ചടിച്ച നോട്ടുകൾ

Kerala
  •  a month ago
No Image

ചെന്നൈ; ജാമ്യം ലഭിച്ച് 300 ദിവസം കഴിഞ്ഞിട്ടും ജയിൽ വിടാനാകാതെ യുവതി

National
  •  a month ago
No Image

2024 ആദ്യ പകുതിയില്‍ ദുബൈയില്‍ നടന്നത് 262 വാഹനാപകടങ്ങള്‍; മരിച്ചത് 32 പേര്‍ 

uae
  •  a month ago