മള്‍ട്ടി സ്‌പ്പൈഷ്യാലിറ്റി ബ്ലോക്ക്: ആധുനിക സൗകര്യങ്ങള്‍ യാഥാര്‍ഥ്യമായി
തിരുവനന്തപുരം: സ്വപ്നതുല്യമായ സംവിധാനങ്ങളും ചികിത്സാ സൗകര്യവുള്ള ശസ്ത്രക്രിയാ തിയറ്റുകള്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് തിലകക്കുറിയാകുന്നു. പുതുതായി പണികഴിപ്പിച്ച മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ തിയേറ്ററുകള്‍ മേന്മകൊണ്ടും ആധുനിക സജ്ജീകരണങ്ങള്‍ കൊണ്ടും മറ്റേതു വമ്പന്‍ ആശുപത്രികളേക്കാളും മുന്നിലാണ്.
മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം അടുത്തുവരവെ ആകര്‍ഷകമായ നിരവധി പ്രത്യേകസംവിധാനങ്ങള്‍ കാര്‍ഡിയോ തൊറാസിക് സര്‍ജറി തിയറ്ററില്‍ സജ്ജമായിക്കഴിഞ്ഞു. മൂലകളില്ലാത്ത ശസ്ത്രക്രിയാമുറികള്‍ അഥവാ മോഡുലാര്‍ തീയേറ്റര്‍ പൂര്‍ണമായും അണുവിമുക്തമാക്കാന്‍ ഉപകരിക്കും. ലൈറ്റും മറ്റ് ഉപകരണങ്ങളുമെല്ലാം തറയില്‍ വയ്ക്കാതെ തൂക്കിയിടുന്ന ഹാങ്ങിങ് പെന്റന്റ് തിയറ്ററിന്റെ മറ്റൊരു സവിശേഷതയാണ്.
നാലാം നിലയിലെ കാര്‍ഡിയോ തൊറാസിക് സര്‍ജറി, കാര്‍ഡിയോളജിവിഭാഗങ്ങള്‍ക്ക് 16 കിടക്കകള്‍ വീതമുള്ള തീവ്രപരിചരണ വിഭാഗങ്ങള്‍ ഉണ്ട്. ചുരുങ്ങിയ ചെലവില്‍ ഇത്രയും അത്യാധുനിക ചികിത്സ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ലഭിക്കുമ്പോള്‍ അതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുന്നത് സമൂഹത്തിലെ നിര്‍ധനരും സാധാരണക്കാരുമായ ആള്‍ക്കാര്‍ക്കാണെന്നതാണ് അഭിമാനകരമായ മറ്റൊരു കാര്യം.
ഇതിനെല്ലാം വേണ്ട സഹായങ്ങള്‍ നല്‍കിയും പ്രതിസന്ധികളെ തരണം ചെയ്യാന്‍ തക്ക സമയത്തു തന്നെ നടപടികള്‍ സ്വീകരിച്ചും സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ തീരുമാനം കൈക്കൊണ്ടു. മന്ത്രി കെ.കെ ശൈലജ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പൂര്‍ത്തീകരണത്തിനു സ്വീകരിച്ച നടപടികള്‍ ഫലപ്രാപ്തിയിലെത്തിയിരിക്കുകയാണ്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൂര്‍ത്തിയാകുന്നു. കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗങ്ങള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനു വേണ്ട എല്ലാ സംവിധാനങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."