ഫാസിസ്റ്റുകള്‍ മതനിരപേക്ഷ മനസുകളെ തമ്മിലകറ്റുന്നു: ജെ. മേഴ്‌സിക്കുട്ടിയമ്മ
കുറ്റ്യാടി:ഗോവധ നിരോധനവും രാമക്ഷേത്ര നിര്‍മാണവും മുദ്രാവാക്യമാക്കി മത നിരപേക്ഷ മനസുകളെ തമ്മിലകറ്റാനാണ് ഫാസിസ്റ്റ് ശക്തികള്‍ ശ്രമിക്കുന്നതെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
കായക്കൊടി നിടുമണ്ണൂരില്‍ ഏ.കെ.ജി ഗ്രന്ഥാലയത്തിന്റെയും ഗ്രാമീണ യുവജന കലാസമിതിയുടെയും ആഭിമുഖ്യത്തില്‍ നടന്ന ഗ്രാമോല്‍സവത്തിന്റെ സമാപനം പൂത്തറയില്‍ ഉദ്ഘാനം ചെയ്യുകയായിരുന്നു അവര്‍. കാലികള്‍ക്ക് നല്‍കുന്ന മഹത്വംപോലും മനുഷ്യന് നല്‍കാതെ കച്ചവട മനസുകള്‍ സമൂഹത്തില്‍ ആധിപത്യം നേടുന്ന കാലഘട്ടത്തില്‍ ഇതിനെതിരേ ശബ്ദിക്കുന്ന കലാകാരന്‍മാരെയും ചിന്തകരെയും സംരക്ഷിക്കേണ്ട ബാധ്യത സമൂഹത്തിനാണെന്നും മന്ത്രി പറഞ്ഞു.
സി.എം രാജന്‍ അധ്യക്ഷനായി. തിരക്കഥാകൃത്ത് വിനീഷ് പാലയാടിന് നാടിന്റെ ഉപഹാരം മന്ത്രി നല്‍കി. ഇ.കെ വിജയന്‍ എം.എല്‍.എ മുഖ്യ അതിഥിയായി.
പ്രദീപ് ചൊക്ലി, രമേശ്കാവില്‍, മനോജ് നാരായണന്‍, കെ.ടി അശ്വതി, പി.പി നാണു, എം.പി സതീശന്‍, കെ.കെ ദിനേശന്‍, ശ്രീജിത്ത് കൈവേലി, എം.കെ ശശി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."