പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ രാഷ്ട്രീയ വിവേചനം ജനാധിപത്യവിരുദ്ധം: ടി. സിദ്ദീഖ്
പേരാമ്പ്ര: സി.പി.എം ഭരിക്കുന്ന പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ രാഷ്ടീയ വിവേചനം ജനാധിപത്യ വിരുദ്ധമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ് പറഞ്ഞു.
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണ നേതൃത്വം യു.ഡി.എഫ് മെമ്പര്‍മാരോട് കാണിക്കുന്ന അവഗണനക്കെതിരെ പഞ്ചായത്ത് യു.ഡി. എഫ് കമ്മിറ്റി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് മെമ്പര്‍മാര്‍ ഓട് പൊളിച്ചുവന്നവരല്ലെന്ന് സി.പി.എം ഓര്‍ക്കണം. കുടിവെള്ള വിതരണത്തില്‍ പോലും അഴിമതി നടത്തിയ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഉയരുന്ന ജനരോഷം കണ്ടില്ലെന്ന് നടിച്ചാല്‍ പ്രത്യാഘാതം ഗുരുതരമാകും.
പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോഴും മാലിന്യ നിര്‍മാര്‍ജന കാര്യത്തില്‍ പഞ്ചായത്ത് ഒന്നും ചെയ്യുന്നില്ല. വികസന കാര്യത്തില്‍ വിവേചനം കാണിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്നും സിദ്ദീഖ് പറഞ്ഞു.
പുതുക്കുടി അബ്ദുറഹിമാന്‍ അധ്യക്ഷനായി. എസ്.കെ അസൈനാര്‍, സി.പി.എ അസീസ്, കല്ലോട് ഗോപാലന്‍, വാസു വേങ്ങേരി, കിഴിഞ്ഞാണ്യം കുഞ്ഞിരാമന്‍, വി. ആലീസ് മാത്യൂ, ആവള ഹമീദ്, എടത്തുംകര ഇബ്രാഹിം, ആര്‍.കെ രജീഷ് കുമാര്‍, രതി രാജീവ്, കെ.പി യൂസുഫ്, ശ്രീധരന്‍ കല്ലാട്ടുതാഴ, പി.പി അബ്ദുറഹിമാന്‍, ഇ.പി മുഹമ്മദ്, റഷീദ് കോടേരിച്ചാല്‍, ഇ ഷാഹി, വി.കെ കോയക്കുട്ടി, കെ.സി രവീന്ദ്രന്‍, കെ.കെ രാജന്‍, സി.പി ഹമീദ്, കെ.സി രവീന്ദ്രന്‍, ആര്‍.കെ മുഹമ്മദ്, സലാം മരുതോറ, പി.സി സജീവന്‍ പ്രസംഗിച്ചു.
സമാപന യോഗം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."