HOME
DETAILS
MAL
ഏഴ് വയസുകാരന് നേരെ ലൈംഗികാതിക്രമം; പൊലിസ് കേസെടുത്തു
backup
October 10 2018 | 05:10 AM
കരുനാഗപ്പള്ളി: മാതാവിന്റെ കാമുകന് ഏഴ് വയസുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയില്‍ കരുനാഗപ്പള്ളി പൊലിസ് കേസെടുത്തു. പൊന്നപ്പനെ(32)തിരെയാണ് പൊലിസ് കേസെടുത്തത്.
ഗള്‍ഫിലായിരുന്ന പിതാവ് നാട്ടിലെത്തിയപ്പോള്‍ കുട്ടി വിവരം പറയുകയായിരുന്നു. മാതാവിനെ പോലിസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഭര്‍ത്താവ് നാട്ടിലില്ലാത്ത വേളകളില്‍ പൊന്നപ്പന് വീട്ടിലെ സ്ഥിരം സന്ദര്‍ശകനാണ്. ഇവരുടെ ബന്ധത്തിന് മകന് തടസമായി തോന്നിയതിനാല്‍ കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിനൊപ്പം ശാരീരികമായി ഉപദ്രവിച്ചെന്നും പിതാവ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പരാതി കരുനാഗപ്പള്ളി പൊലിസിന് കൈമാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."