മലയോരത്തു എക്‌സൈസ് പരിശോധന ശക്തമാക്കി 210 ലിറ്റര്‍ വാഷും 12 ലിറ്റര്‍ ചാരായവും 36 കുപ്പി മാഹി മദ്യവും പിടിച്ചെടുത്തു
നീലേശ്വരം: എക്‌സൈസ് കമ്മിഷണറുടെ പ്രത്യേക നിര്‍ദേശ പ്രകാരം മലയോരത്തു പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന പരിശോധനകളില്‍ 210 ലിറ്റര്‍ വാഷും 12 ലിറ്റര്‍ ചാരായവും 36 കുപ്പി മാഹി മദ്യവും പിടിച്ചെടുത്തു. ഒരാളെ അറസ്റ്റു ചെയ്തു.
ചാരായം വാറ്റുന്നതിനിടയില്‍ പുലിയങ്കുളം കോളിയന്തടത്തെ പി മാധവനാണ് (52) നീലേശ്വരം റെയ്ഞ്ചിലെ പ്രിവന്റിവ് ഓഫിസര്‍ എന്‍.ജി രഘുനാഥന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. ഇയാളില്‍ നിന്നു 40 ലിറ്റര്‍ വാഷും 2 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
തയ്യേനി കൂട്ടക്കുഴിയില്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. 170 ലിറ്റര്‍ വാഷും 10 ലിറ്റര്‍ ചാരായവും കണ്ടെടുത്തു. ആരെയും പിടികൂടാനായില്ല.
തയ്യേനിയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 36 കുപ്പി മാഹി മദ്യവും കണ്ടെത്തി കേസെടുത്തു. സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി.കെ ബാബുരാജ്, ചാള്‍സ് ജോസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ സി.എച്ച് ഷബാന തുടങ്ങിയവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."