ജില്ലയിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും പ്രീ െ്രെപമറി ആരംഭിക്കണം: എ.കെ.എസ്.ടി.യു
തൃക്കരിപ്പൂര്‍: ജില്ലയിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും അടിയന്തിരമായി പ്രീ െ്രെപമറി ആരംഭിക്കണമെന്ന് എ.കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രീ െ്രെപമറിതലം ആരംഭിച്ച് അവിടെ നിയമിക്കുന്ന അധ്യാപകര്‍ക്കു സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന സംവിധാനം ഉണ്ടായാല്‍ പൊതു വിദ്യാലയങ്ങളിലേക്കു കുട്ടികളെ ആകര്‍ഷിക്കാനാകുമെന്ന് യോഗം വിലയിരുത്തി.
ജില്ലയിലെ മിക്ക സ്‌കൂളുകളിലും പി.ടി.എയുടെ ജനകീയ പിന്തുണയോടെ പ്രീ െ്രെപമറി തുടങ്ങിയെങ്കിലും തുടര്‍ന്നു കൊണ്ടു പോകുന്നതിനു സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഇത്തരത്തിലുളള വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിരമായി അധ്യാപകരെ നിയമിക്കണം. അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ വ്യാപനത്തെ തടയുന്നതിനു സര്‍ക്കാര്‍ അടിയന്തിരമായി നിയമ നിര്‍മാണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന തലത്തില്‍ 100 പൊതു വിദ്യാലയങ്ങള്‍ ഏറ്റെടുത്ത് മെച്ചപ്പെടുത്തുന്ന ജനകീയ പദ്ധതിയായ 'മുന്നേറ്റ'ത്തിന്റെ ജില്ലാതല സംഘാടക സമിതി യോഗം സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. കെ വിനോദ് കുമാര്‍ അധ്യക്ഷനായി.
കെ പത്മനാഭന്‍, ടി.എ അജയകുമാര്‍, ജയന്‍ നീലേശ്വരം, വിനയന്‍ കല്ലത്ത്, രാജീവന്‍, എം.ടി ജീവാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. 'മുന്നേറ്റം' പദ്ധതിയുടെ ജില്ലാ കോ ഓഡിനേറ്ററായി കെ സജയനെ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി പി രാജഗോപാലന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."