റിയാദ് സ്‌കൂളില്‍ വെടിവയ്പ്; 2 മരണം
റിയാദ്: സഊദിയിലെ സ്വകാര്യ സ്‌കൂളില്‍ അജ്ഞാതന്‍ നടത്തിയ വെടിവയ്പില്‍ രïു പേര്‍ കൊല്ലപ്പെട്ടു. റിയാദിലെ അന്താരാഷ്ട്ര സ്‌കൂളിലാണ് വെടിവയ്പ്. പാശ്ചാത്യരാജ്യങ്ങളിലെ കുട്ടികളാണ് സ്‌കൂളിലേറെയും. ഇറാഖി അധ്യാപകനാണ് വെടിവയ്പ് നടത്തിയതെന്ന് സഊദി പത്രം റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍, അധ്യാപിക എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. റിയാദിലെ യു.എസ് എംബസിക്ക് സമീപമാണ് സ്‌കൂള്‍.
നാലു വര്‍ഷം മുന്‍പ് സ്‌കൂളില്‍ നിന്ന് പിരിച്ചുവിട്ട അധ്യാപകനാണ് വെടിവയ്പ് നടത്തിയത്.
സ്വഭാവദൂഷ്യത്തിന്റെ പേരിലാണ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്നും ദേഷ്യക്കാരനായിരുന്നുവെന്നും കിങ്ഡം സ്‌കൂള്‍സിന്റെ ചെയര്‍മാന്‍ തലാല്‍ അല്‍ മൈമാന്‍ പറഞ്ഞു. സംഭവത്തില്‍ ഭീകരബന്ധമില്ലെന്നും ക്രിമിനല്‍ കേസാണെന്നും സഊദി ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചു.
സഊദിയില്‍ സ്‌കൂളുകള്‍ക്ക് വേനലവധിയാണ്. അതിനാല്‍ സ്‌കൂളില്‍ കുട്ടികളുïായിരുന്നില്ല. റിയാദ് അല്‍ ഷമാല്‍ ജില്ലയിലാണ് ആക്രമണം നടന്ന സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂളിനോട് ചേര്‍ന്നുള്ള കോംപ്ലക്‌സില്‍ ആശുപത്രി, വിദേശികളുടെ താമസസ്ഥലം, റെസ്റ്റോറന്റ് എന്നിവയും പ്രവര്‍ത്തിക്കുന്നുï്. അക്രമിയെ സുരക്ഷാ സേന കീഴ്‌പ്പെടുത്തി.
സഊദി രാജകുടുംബാംഗവും ബിസിനസ് പ്രമുഖനും അറബ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരനുമായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ ഉടമസ്ഥതയിലുള്ളതാണു സ്ഥാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."