ജില്ലയിലെ നെല്‍വിത്ത് ഉല്‍പാദകരെ അവഗണിക്കുന്നെന്ന് ആക്ഷേപം
പാലക്കാട്: ജില്ലയില്‍ നെല്‍വിത്ത് ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകരെ കേരള സംസ്ഥാന വിത്ത് വികസന അതോറിറ്റി അവഗണിക്കുന്നതായും,സീഡ് അതോറിറ്റി നാഥനില്ലാ കളരിയായി മാറിയെന്നും പാലക്കാട് ജില്ല റജിസ്‌ട്രേഡ് നെല്‍വിത്ത് ഉല്‍പാദക ഏകോപന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
വായ്പ എടുത്തും മറ്റും കൃഷി ഇറക്കിയ പലരും ഇപ്പോള്‍ അവതാളത്തില്‍ അയിരിക്കുകയാണ്.വായ്പ തിരിച്ചടവിന് പോലും തികയാത്ത തുകയാണ് നെല്‍ വിത്തിന് സംസ്ഥാന വിത്ത് വികസന അതോറിറ്റി നിശ്ചയിച്ചിരിക്കുന്നത്.പ്ലാന്റില്‍ കൊണ്ടു പോയി സംസ്‌കരണപ്രക്രിയ കഴിഞ്ഞാല്‍ പോലും ഒരു കിലോ നെല്‍വിത്തിന് കര്‍ഷകര്‍ക്ക് കിട്ടുന്നത് കേവലം 31.70 രൂപയാണ്.അതേ സമയം വീട്ടില്‍ സംസ്‌കരിച്ചു സീഡ് അതോറിറ്റിക്ക് കൈമാറിയാല്‍ കിട്ടുന്നത് 28.70 രൂപയും.തുച്ചമായ തുകക്ക് കര്‍ഷകരില്‍ നിന്നും വിത്ത് വാങ്ങി സീഡ് അതോറിറ്റി വില്‍ക്കുന്നതാകട്ടെ 40 രൂപക്കും.
ഈ കൊള്ളക്ക് അറുതി കാണാന്‍ കൃഷി വകുപ്പോ സര്‍ക്കാരോ തയ്യാറാകുന്നുമില്ല.ഈ സാഹചര്യത്തിലാണ് നെല്‍വിത്തിന്റെ തുക 40 രൂപയാക്കി വര്‍ദ്ധിപ്പിക്കാന്‍ കര്‍ഷകര്‍ അതോറിറ്റിയോട് ആവശ്യപ്പെടുന്നത്.
വകുപ്പ് തല ബോര്‍ഡ് യോഗത്തില്‍ ഈ കാര്യങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല.
കര്‍ഷകരുടെ സംരക്ഷണം സര്‍ക്കാര്‍ ചുമതലയാണെന്ന് പറയുബോഴാണ് വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥ വൃന്ദം സംസ്ഥാനത്തെ കര്‍ഷകര്‍ക്കെതിരായി നിലകൊള്ളുന്നതെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.അതോറിറ്റി അഡീഷണല്‍ ഡയറക്ടറാണ് ഇതിന് പിന്നിലെന്ന് സമിതി പരാതിപ്പെട്ടു.
നെല്‍വിത്തിന്റെ വില 40 രൂപയാക്കി വര്‍ദ്ധിപ്പിക്കുക,സംഭരിച്ച വിത്തിന്റെ കുടിശ്ശിക ഉടന്‍ നല്‍കുക,ഉല്‍പ്പാദിപ്പിച്ച വിത്ത് 40 ദിവസത്തിനകം സംഭരിച്ച് വില നല്‍കുക എന്നീ ആവശ്യങ്ങള്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് വിത്ത് വികസന അതോറിറ്റിക്ക് വിത്ത് നല്‍കേണ്ടതില്ലന്നാണ് തൂരുമാനമെന്നും ഒക്‌ടോബര്‍ 15 ന് തൃശൂര്‍ വിത്ത് വികസന അതോറിറ്റിക്ക് മുന്‍പില്‍ ധര്‍ണ നടത്തുവാനും തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
സമിതി പ്രസിഡന്റ് സി.ബാലകൃഷ്ണന്‍,സെക്രട്ടറി കെ.എ.വേണുഗോപാലന്‍,കെ.ശിവാനന്ദന്‍,സി.പ്രഭാകരന്‍,കെ.സഹദേവന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."