വിദേശ വിപണി ലക്ഷ്യം വച്ച് ഖാദി പ്രവര്‍ത്തനം വിപുലീകരിക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഖാദി ഉല്പന്നങ്ങള് വിദേശ വിപണിയിലേക്ക് എത്തിക്കാന്‍ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന് തീരുമാനിച്ചു. ഇതിന്റ ഭാഗമായി ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥി ഹൈക്കമ്മിഷന് കെ.വി.ഐ.സി കത്തയച്ചു.
ഖാദി വസ്ത്രങ്ങളുടെ പ്രത്യേകത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്തയച്ചതെന്ന് ചെയര്മാന് വി.കെ സക്സേന അറിയിച്ചു. ഖാദി ഉല്പന്നങ്ങളെ ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലേക്കു കൂടി കൂടുതലായി എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. തുണിത്തരങ്ങള്‍ മാത്രമല്ല, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിര്‍മിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യം വയ്ക്കുന്നത്.
ഇന്ത്യയില്‍ ഖാദി പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 51,997 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്.
ഈ വ്യവസായം വഴി 4.96 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കാന് കഴിയുന്നുണ്ട്. ഇപ്പോള്‍ 2,356 ഖാദി യൂണിറ്റുകളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വരുമാനം വഴി ഈ വ്യവസായത്തെ കൂടുതല്‍ ശക്തമാക്കുന്നതിനായിട്ടാണ് വിദേശ വിപണികൂടി ലക്ഷ്യം വയ്ക്കുന്നതെന്ന് സക്സേന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."