യാത്രക്കിടയില്‍ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമം
ന്യൂഡല്‍ഹി: യാത്രക്കിടയില്‍ റഷ്യന്‍ വിനോദ സഞ്ചാരി വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. വിമാനജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് അപകടം ഒഴിവാക്കിയത്. മോസ്കോയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയ്റോ ഫ്ളോട്ട് എയര്‍ ലൈന്‍ വിമാനത്തിലാണ് മദ്യപിച്ച് ലക്കുകെട്ട വിനോദ സഞ്ചാരി വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചത്.
തുടര്‍ന്ന് ഡല്‍ഹിയിലിറങ്ങിയ വിമാനത്തില്‍ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. കുറ്റകരമായ രീതിയില്‍ പെരുമാറിയതിന് ഇയാളില്‍ നിന്ന് പിഴയീടാക്കി.
പറക്കുന്ന വിമാനത്തിന്റെ വാതില്‍ തുറക്കാനുള്ള ഇയാളുടെ ശ്രമം യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. വിനോദ സഞ്ചാരിയെ ഏറെപണിപ്പെട്ട് തങ്ങളുടെ നിയന്ത്രണത്തിലാക്കിയതോടെയാണ് മറ്റ് യാത്രക്കാര്‍ക്ക് ആശ്വാസമായത്.
യാത്രക്കാരന് വാതില്‍ തുറക്കാന്‍ ശ്രമം നടത്തിയതോടെ പൈലറ്റ് ഡല്‍ഹി എയര്‍ ട്രാഫിക് കണ്‍ട്രോളറുമായി ബന്ധപ്പെട്ടു. ഉടന്‍തന്നെ വിമാനത്താവളത്തില്‍ പൊലിസുകാര്‍ സജ്ജരായി.
സി.ഐ.എസ്.എഫും ക്വിക്ക് റിയാക്ഷന് ടീമും എത്തിയതോടെ റണ്‍വേയില്‍ ഇറങ്ങിയ വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തെത്തിച്ചു.
നിയന്ത്രണമില്ലാതെ പെരുമാറിയ യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത ശേഷം വൈദ്യ പരിശോധനക്ക് വിധേയമാക്കി. രക്തത്തില്‍ മദ്യത്തിന്റെ അളവ് ക്രമാതീതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."