തോക്കുചൂണ്ടി ജ്വല്ലറിയില്‍ കവര്‍ച്ച: രണ്ടാംപ്രതിയെ പശ്ചിമബംഗാളില്‍ നിന്ന് കൊടുവള്ളി പൊലിസ് പിടികൂടിയത് സാഹസികമായി
കോഴിക്കോട്: ഓമശ്ശേരിയില്‍ തോക്കുചൂണ്ടി ജ്വല്ലറി കവര്‍ച്ച നടത്തിയ സംഭവത്തില്‍ രണ്ടാംപ്രതികൂടി പിടിയില്‍. ബംഗാള്‍ സ്വദേശി ആലങ്കീര് റഹ്മാന് മണ്ഡലിനെ പശ്ചിമ ബംഗാളില്‍ നിന്നാണ് കൊടുവള്ളി എസ്.ഐ. പ്രജീഷിന്റെ നേതൃത്വതിലുള്ള സംഘം പിടികൂടിയത്.
കഴിഞ്ഞ മാസം 13ന് ഓമശ്ശേരി ഷാദി ഗോള്‍ഡില്‍ തോക്കുചൂണ്ടി കവര്‍ച്ച നടത്തിയ സംഘത്തിലെ രണ്ടാമത്തെ പ്രതിയെയാണ് കൊടുവള്ളി പൊലിസ് പിടികൂടിയത്. കവര്‍ച്ചക്ക് ശേഷം നാടുവിട്ട ആലങ്കീര് റഹ്മാന് മണ്ഡല് ആണ് പിടിയിലായത്. ബംഗ്ലാദേശ് അതിര്‍ത്തിയായ ബെഷിര്ഹട്ടയില് നിന്നാണ് കൊടുവള്ളി എസ്.ഐ കെ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.
ബംഗ്ലാദേശ് സ്വദേശി നയീം ആലംഖാനെ ജീവനക്കാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മാസം 20ന് ആറംഗ പൊലിസ് പശ്ചിമ ബംഗാളിലേക്ക് പുറപ്പെട്ടത്. ബംഗ്ലാദേശിന്റെ രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഒളി സങ്കേതിത്തില് നിന്നാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. മൂന്നാമത്തെ പ്രതി പൊലിസിനെ കണ്ട് പുഴയില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ആലങ്കീറിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."