കുറഞ്ഞ ചിലവില്‍ വിവിധ ചികിത്സകളൊരുക്കാന്‍ നഗരസഭ
വടക്കാഞ്ചേരി: കുറഞ്ഞ ചിലവില്‍ വിവിധ ചികിത്സാ സൗകര്യമൊരുക്കാന്‍ വടക്കാഞ്ചേരി നഗരസഭ പദ്ധതി തയ്യാറാക്കി വരുകയാണെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍ അറിയിച്ചു. എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണത്തോടെയാണ് പദ്ധതി ആവിഷ്‌കരിക്കുകയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
പുഷ്പക ബ്രാഹ്മണ സേവാ സംഘം വടക്കാഞ്ചേരി പ്രാദേശിക സഭ, മിഡാസ് തയ്യൂര്‍, വടക്കാഞ്ചേരി പ്രസ് ക്ലബ്ബ്, സ്റ്റുഡന്റ് പൊലിസ് കേഡറ്റ് വടക്കാഞ്ചേരി പ്രൊജക്ട് യൂനിറ്റ്, ജനമൈത്രി പൊലിസ്, കേരളവര്‍മ്മ പൊതുവായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആയുര്‍വേദ ബോധവല്‍ക്കരണ ക്ലാസും രോഗ ചികിത്സ നിര്‍ണയവും, നേത്ര പരിശോധന ക്യാംപും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അനൂപ് കിഷോര്‍. പുഷ്പക ബ്രാഹ്മണ സേവാ സംഘം പ്രസിഡന്റ് പി.ആര്‍ ഹരി അധ്യക്ഷനായി.
വടക്കാഞ്ചേരി സി.ഐ എം.കെ സുരേഷ് കുമാര്‍, ഡോ. ഡി.നീലകണ്ഠന്‍, വി.മുരളി, ശശികുമാര്‍ കൊടയ്ക്കാടത്ത്, വി.എന്‍ അനില്‍, വി.ജെ ബെന്നി, ജയന്‍ കുണ്ടുകാട് സംസാരിച്ചു. ആരോഗ്യ സംരക്ഷണം ആയുര്‍വേദത്തിലൂടെ എന്ന വിഷയത്തില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസിന് വടക്കാഞ്ചേരി വിഷവൈദ്യ ആശുപത്രിയിലെ ഡോ അനു ശങ്കര്‍ നേതൃത്വം നല്‍കി. ഔഷധ സസ്യ വിതരണവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."