നികത്തിയ തണ്ണീര്‍തടങ്ങളും നെല്‍വയലുകളും പൂര്‍വസ്ഥിതിയിലാക്കുക: ബി.കെ.എം.യു
തൃശൂര്‍: വി.എസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന് ശേഷം നിരവധി തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും സംസ്ഥാനത്ത് വ്യാപകമായി നികത്തപ്പെട്ടു.യു.ഡി.എഫ് സര്‍ക്കാര്‍ ഇവക്ക് നിയമസാധുത നല്‍കാനായി നികത്തപ്പെട്ട സ്ഥലങ്ങളുടെ ഉടമസ്ഥരോട് പുതിയ അപേക്ഷയോടൊപ്പം 500 രൂപ ചലാന്‍ അടച്ച് അപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
എല്‍ ഡി എഫ് സര്‍ക്കാര്‍ നികത്തിയ സ്ഥലങ്ങളെ സംബന്ധിച്ച് ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ട് ഇപ്പോഴും സര്‍ക്കാരില്‍ ഉണ്ട്. നികത്തിയ സ്ഥലങ്ങള്‍ കണ്ടെത്തി അവ പൂര്‍വസ്ഥിതിയിലാക്കി കൃഷിയോഗ്യമാക്കണമെന്നും ജനങ്ങളുടെ കയ്യില്‍ നിന്നും വാങ്ങിയ 500 രൂപ തിരികെ നല്‍കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും ബി.കെ.എം.യു ജില്ലാ ക്യാംപ് പാസാക്കിയ പ്രേമേയത്തിലുടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കര്‍ഷക തൊഴിലാളി സ്വയം സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും കൃഷിഭൂമി കര്‍ഷക തൊഴിലാളികള്‍ക്ക് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും മറ്റ് പ്രമേയങ്ങളിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഏകദിന കേഡര്‍ ക്യാംപ് ബി.കെ.എം.യു സംസ്ഥാന പ്രസിസന്റ് എ കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിസന്റ് എം ആര്‍ സോമനാരായണന്‍ അധ്യക്ഷനായി.
സെക്രട്ടറി സി.സി മുകുന്ദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സി.പി.ഐ ജില്ലാ സെക്രട്ടറി കെ കെ വല്‍സരാജ്, ബി.കെ.എം.യു ദേശീയ വൈസ് പ്രസിഡന്റ് കെ.ഇ ഹനീഫ, സി.പി.ഐ അസി.സെക്രട്ടറി പി ബാലചന്ദ്രന്‍ ,ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വി എസ് പ്രിന്‍സ് , കെ എം ഭാസ്‌ക്കരന്‍, കെ പി അവസറുട്ടി,സംഘാടക സമിതി കണ്‍വീനര്‍ എം.വിജയന്‍, ട്രഷറര്‍ റോയ് കെ പോള്‍ സംസാരിച്ചു.ടി എം ബാബു, എസ് എസ് ജയന്‍ എന്നിവര്‍ ക്യാംപ് ലീഡര്‍മാരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."