HOME
DETAILS
MAL
വെള്ളക്കെട്ട് മാള സബ് ട്രഷറിയെ വെള്ളത്തിലാക്കി
backup
June 01 2017 | 18:06 PM
മാള: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് മാള സബ് ട്രഷറിയെ വെള്ളത്തിലാക്കി. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് ട്രഷറിയിലേക്കുള്ള വഴി വെള്ളക്കെട്ടിലായത്.
ഇവിടെ ടൈല്‍ വിരിച്ച് നവീകരിച്ചിരുന്നു. നിര്‍മ്മാണം അശാസ്ത്രീയമായതാണ് വെള്ളക്കെട്ടിന് കാരണമെന്ന് അഭിപ്രായമുണ്ട്.
അതേ സമയം ട്രഷറിയിലേക്കെത്തിയ വയോജനങ്ങള്‍ ദുരിതത്തിലായി. വരും ദിവസങ്ങളില്‍ മഴ കനത്താല്‍ ഓഫീസിലും വെള്ളമെത്തുമെന്ന് സൂചനയുണ്ട്. വെള്ളക്കെട്ടൊഴിവാക്കാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."