HOME
DETAILS

ഈരാറ്റുപേട്ട ഗവ. എല്‍.പി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ എത്തിയത് 108 കുട്ടികള്‍

  
backup
June 01 2017 | 20:06 PM

%e0%b4%88%e0%b4%b0%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%aa%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%97%e0%b4%b5-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf-%e0%b4%b8


ഈരാറ്റുപേട്ട: കുട്ടികളുടെ എണ്ണത്തില്‍ പതിറ്റാïുകളായി ജില്ലയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഗവ. മുസ്‌ലിം എല്‍.പി. സ്‌കൂളില്‍ ഈ വര്‍ഷവും ചരിത്രം ആവര്‍ത്തിച്ചു. ഒന്നാം ക്ലാസില്‍ എത്തിയത് 108 കുട്ടികള്‍. അതുകൊï് തന്നെ മറ്റു സ്‌കൂളുകാര്‍ കുട്ടികളെ വലവീശി പിടിക്കാന്‍ ഈ സ്‌കൂളിന് ചുറ്റം റാകി പറക്കുന്നത് ഇവിടെ പതിവ് കാഴ്ചയാണ്.
ഈരാറ്റുപേട്ടയിലെ മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസപരമായ ഉന്നതിക്കായി പഴയതലമുറക്കാര്‍ മുന്‍കൈ എടുത്ത് സ്ഥലം സംഭാവനയായി നല്‍കി ഓല ഷെഡില്‍ ഒരു അധ്യാപകനും 120 കുട്ടികളുമായി 1940 ല്‍ ആരംഭിച്ച ഈ പ്രൈമറി സ്‌കൂള്‍ ഏറെ താമസിയാതെ സര്‍ക്കാര്‍ ഏറ്റെടുത്ത് അടച്ചുറപ്പുള്ള കെട്ടിടം പണിതതോടെ കുട്ടികള്‍ കൂടുതലായി പുളിഞ്ചുവട് കവലയിലെ ഈ സ്‌കൂളില്‍ എത്തിത്തുടങ്ങി. 1975 ഓടെ ഈ സ്‌കൂളിന് ചുറ്റും സ്വകാര്യ മേഖലയിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും ആരംഭിച്ചെങ്കിലും ഇവിടുത്തെ കുട്ടികളുടെ എണ്ണത്തില്‍ കാര്യമായ മാറ്റം വന്നിരുന്നില്ല. എന്നു മാത്രമല്ല വര്‍ഷാവര്‍ഷം കുട്ടികളുടെ എണ്ണത്തില്‍ തുല്യത കാത്ത് മുന്നോട്ടു പോകുന്നു. 2010ല്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെത്തിയതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പത്ത് ലക്ഷം രൂപ അവാര്‍ഡ് വാങ്ങി. ഈ തുക വിനിയോഗിച്ച് സ്‌കൂളിന്റെ ഭൗതിക സാഹചര്യം വികസിപ്പിക്കുകയും ചെയ്തു.
അതേവര്‍ഷം നടന്ന സ്‌കൂള്‍ സപ്തതി ആഘോഷപരിപാടിയില്‍ ആന്റോ ആന്റണി എം.പി നല്‍കിയ സ്‌കൂള്‍ ബസ് എത്തിയതോടെ ചിരകാല സ്വപ്നം പൂവണിഞ്ഞു. രï് വര്‍ഷം പിന്നിട്ടപ്പോള്‍ പി.ടി.എ സ്വന്തമായി ഒരു ബസ് വാങ്ങിയത് കൂടാതെ ഒന്നര വര്‍ഷം മുമ്പ് കേരളാ ഫിനാന്‍സ് കോര്‍പറേഷനും ഒരു ബസ് സ്‌കൂളിന് സംഭാവന ചെയ്തു. എല്‍.പി വിഭാഗത്തില്‍ 400 ഓളം കുട്ടികളും പി.ടി.എ. യുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രീപ്രൈമറി സ്‌കൂളില്‍ നാല് ഡിവിഷനുകളിലായി 200 കുട്ടികളും ഇവിടെയുï്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 26 പേരെ; ഗസ്സയില്‍ ഇസ്‌റാഈല്‍ നരാധമര്‍ ഇല്ലാതാക്കിയത് 41,182 മനുഷ്യരെ

International
  •  3 months ago
No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago