സപ്ലൈകോ മെഡിക്കല്‍ സ്റ്റോര്‍ മുക്കത്ത് നിലനിര്‍ത്തണമെന്ന്
മുക്കം: പൊതുമാര്‍ക്കറ്റിനെ അപേക്ഷിച്ച് 10 ശതമാനം മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ മരുന്നുകള്‍ ലഭിക്കുന്ന സപ്ലൈകോ മെഡിക്കല്‍ സ്റ്റോര്‍ മുക്കത്ത് നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന് സി.പിഐ മുക്കം, മണാശേരി ബ്രാഞ്ചുകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.
സാധാരണക്കാരായ രോഗികള്‍ക്ക് ഏറെ പ്രയോജനമുള്ള ഈ സ്ഥാപനം ഇവിടെ നിലനില്‍ക്കേണ്ടത് പൊതു ആവശ്യമാണ്. ഇത് അടച്ചുപൂട്ടിയത് സ്വകാര്യ മെഡിക്കല്‍ ഷോപ്പുകാര്‍ക്ക് ഗുണം ചെയ്യും. സ്വകാര്യ മെഡിക്കല്‍ ഷോപ്പുകാരുടെ താല്‍പര്യം സംരക്ഷിക്കാനാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന മുറിയില്‍ നിന്ന് ഒഴിപ്പിച്ച് ജനങ്ങളുടെ ശ്രദ്ധയില്‍ പെടാത്ത ഒരു മുറിയിലേയ്ക്ക് മാറ്റിയത്. ഇതോടെ കച്ചവടം ഏതാണ്ട് പകുതിയായി കുറഞ്ഞതാണ് ഇപ്പോള്‍ ഇത് അടയ്ക്കാന്‍ കാരണമായത്. സ്വകാര്യ കെട്ടിട ഉടമകളില്‍നിന്നു ഭാരിച്ച വാടക നല്‍കി മുറിയെടുക്കാന്‍ സപ്ലൈകോയ്ക്ക് സാധിക്കാത്ത സാഹചര്യം മറികടക്കാന്‍ നഗരസഭ സ്വന്തം കെട്ടിടത്തില്‍ മുറി നല്‍കി പ്രശ്‌നം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എം.സി ഭാസ്‌കരന്‍ അധ്യക്ഷനായി. തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ. മോഹനന്‍ മാസ്റ്റര്‍, മുക്കം ബാലകൃഷ്ണന്‍, ചന്ദ്രന്‍ വട്ടോളി, ടി.കെ ചന്ദ്രന്‍, ചന്ദ്രന്‍ വണ്ടൂര്‍, സൗദാമിനി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."