HOME
DETAILS

വയനാട് റെയില്‍വേ കര്‍ണാടക-തമിഴ്‌നാട് സര്‍ക്കാരുമായി 20ന് ചര്‍ച്ച

  
backup
August 01 2016 | 00:08 AM

%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f

കല്‍പ്പറ്റ: വയനാട് റെയില്‍വേയുമായി ബന്ധപ്പെട്ട് കര്‍ണാടകയും തമിഴ്‌നാടുമായി ഓഗസ്റ്റ് 20ന് ചര്‍ച്ച നടക്കുമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ 2016-17 വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയാസൂത്രണം തിരിച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി ഉല്‍പാദന മേഖലയില്‍ നിര്‍ബന്ധമായും 20 ശതമാനം പദ്ധതി വിഹിതം ചെലവഴിക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ മെഗാ ഫുഡ് ഫാക്ടറി സ്ഥാപിക്കാന്‍ 500 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്. വയനാടിനെ കാര്‍ഷിക വ്യവസായ മേഖലയാക്കി മാറ്റാന്‍ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റണം. വയനാടന്‍ കാപ്പി ബ്രാന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇടത്തട്ടുകാരെ ഒഴിവാക്കി ലാഭം കര്‍ഷകന്റെ കൈയ്യിലേക്ക് എത്തണം. കബനീ നദീജല വിനിയോഗത്തിനായി 10 കോടി രൂപ വകയിരുത്തിയതായും അദ്ദേഹം അറിയിച്ചു. ആദിവാസികള്‍ക്ക് വീട് നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന തുക മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി മാറ്റാന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റി ശുപാര്‍ശ നല്‍കുമെന്ന് എം.എല്‍.എ അറിയിച്ചു. ഗോത്ര സാരഥി പദ്ധതിയുടെ കുടിശ്ശിക സംസ്ഥാന സര്‍ക്കാര്‍ കൊടുത്തു തീര്‍ക്കും. ഇനി പദ്ധതിക്കായി പണം ചെലവഴിക്കേണ്ടത് ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തുമായിരിക്കും.
ജില്ലയില്‍ ടി.ടി.സി.യും ബി.എഡും പാസായ മുഴുവന്‍ ആദിവാസി അധ്യാപകര്‍ക്കും സ്‌കൂളുകളില്‍ നിയമനം നല്‍കും. 220 പേര്‍ക്കാണ് ഇതിലൂടെ നിയമനം ലഭിക്കുക. ഒരു പിരിയഡ് ആദിവാസി ഭാഷയില്‍ ക്ലാസ്സെടുക്കും. ആദിവാസികള്‍ക്ക് ഭൂമി കൊടുക്കുക എന്നത് വയനാടിന്റെ കടപ്പാടാണ്. ആദിവാസികളുടെതായിരുന്നു വയനാട്ടിലെ ഭൂമി മുഴുവന്‍. വേണ്ടി വന്നാല്‍ ഭൂപരിഷ്‌കണ നിയമത്തില്‍ മാറ്റം വരുത്തി ഭൂമി ഏറ്റെടുക്കാന്‍ കഴിയുമോയെന്ന് ആലോചിക്കണം. ഹാരിസണ്‍സ് മലയാളത്തിന്റെ ഭൂമിയെല്ലാം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കണം. തോട്ടംമേഖലയിലെ ലയങ്ങളും പാടികളും കൊളോണിയല്‍ ഭരണത്തിന്റെ അവശിഷ്ടങ്ങളാണ്. അവ പൊളിച്ച് ആധുനിക രീതിയിലുള്ള ഭവനങ്ങള്‍ നിര്‍മിക്കണം.
പട്ടികജാതിക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റില്ലാത്ത പ്രശ്‌നം പരിഹരിക്കാന്‍ ആഗസ്റ്റ് 12ന് കിര്‍ത്താഡ്‌സ് ഓഫിസര്‍മാര്‍ കലക്ടറേറ്റില്‍ സിറ്റിങ് നടത്തും. കലക്ടറേറ്റില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേരുടെ പ്രശ്‌നം ആദ്യഘട്ടത്തില്‍ പരിഹരിക്കും.
മെഡിക്കല്‍ കോളജിനായി ഏറ്റെടുത്ത ഭൂമിയില്‍ ആഗസ്റ്റ് 13ന് നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കും. 12 കള്‍വര്‍ട്ടുകളും ഒരു പാലവും നിര്‍മിച്ചാല്‍ മാത്രമേ അവിടേക്ക് നിര്‍മാണ സാമഗ്രികള്‍ എത്തിക്കാന്‍ കഴിയൂ. ഗോത്രവര്‍ഗമേഖലയില്‍ ആരോഗ്യപ്രവര്‍ത്തനം നടത്താന്‍ ട്രൈബല്‍ ഹെല്‍ത്ത്‌വര്‍ക്കര്‍മാരെ നിയമിക്കും. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ മെറ്റേണിറ്റി വാര്‍ഡ് തുറക്കാന്‍ വേണ്ട എല്ലാ സൗകര്യവും നിലവിലുണ്ട്. ഒരു മണ്ഡലത്തില്‍ ഒരു സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കാനുള്ള പദ്ധതിക്കായി കല്‍പ്പറ്റ മണ്ഡലത്തില്‍ കല്‍പ്പറ്റ ഗവ. ഹൈസ്‌കൂളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി മണ്ഡലങ്ങളിലും ഓരോ സര്‍ക്കാര്‍ സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കുമെന്നും എം.എല്‍.എ അറിയിച്ചു. ജില്ലാ പഞ്ചായത്തിന്റെ വികസന രേഖ പ്രസിഡന്റ് ടി ഉഷാകുമാരിക്ക് നല്‍കി എം.എല്‍.എ പ്രകാശനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിദ്ധീകരിച്ച പൗരാവകാശ രേഖ മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍ക്ക് നല്‍കി ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ മിനി വികസന രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി, സെക്രട്ടറി വി.സി രാജപ്പന്‍ സംസാരിച്ചു.

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  a month ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; അറസ്റ്റുചെയ്യപ്പെട്ട മൂന്നു പ്രതികള്‍ക്ക് ജാമ്യം

Kerala
  •  a month ago