മോഷ്ടാക്കള്‍ വിലസുമ്പോഴും വെള്ളമുണ്ട ഹൈമാസ്റ്റ് ലൈറ്റുകള്‍ കണ്ണടച്ച് തന്നെ
പടിഞ്ഞാറത്തറ: മോഷ്ടാക്കളെ കൊണ്ട് നാടും നഗരവും പൊറുതിമുട്ടുമ്പോഴും വെള്ളമുണ്ട ടൗണിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ കണ്ണടച്ച് തന്നെ.
അനുദിനം മോഷണക്കേസുകള്‍ പെരുകിവരുന്ന വെള്ളമുണ്ട പ്രദേശത്ത് രാത്രിയായാല്‍ വെളിച്ചംനല്കാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തത് പൊതുജനത്തിന് ഏറെ ദുരിതമായിരിക്കയാണ്.
അഞ്ച് വര്‍ഷം മുന്‍പ് എം.ഐ ഷാനവാസ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ ചിലവഴിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തനരഹിതമായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടതായി പ്രദേശവാസികള്‍ പറയുന്നു.
അടിക്കടി വര്‍ധിച്ചുവരുന്ന മോഷണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശവാസികള്‍ക്ക് ഉപകാരപ്രദമാകുന്ന വിധത്തില്‍ ഹൈമാസ്റ്റ് ലൈറ്റിന്റെ അറ്റകുറ്റ പണികള്‍ നടത്തി പ്രവര്ത്തനോന്മുഖമാക്കാനും തെരുവ് വിളക്കുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."