'കടുത്ത പ്രതിസന്ധിയിലൂടെയാണ് സഹോദരന് കുല്‍ദീപ് കടന്നുപോകുന്നത്'- ഉന്നാവോ പ്രതിക്ക് പരസ്യ പിന്തുണയുമായി മറ്റൊരു ബി.ജെ.പി എം.എല്‍.എ
ലഖ്നോ: ഉന്നാവോ കേസിലെ പ്രതിയും ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എയുമായ കുല്‍ദീപ് സെന്‍ഗറിനെ പരസ്യമായി പിന്തുണച്ച് ബി.ജെ.പി എം.എല്‍.എ രംഗത്ത്. യു.പിയിലെ ഹാര്‍ദോയ് എം.എല്‍.എ ആഷിഷ് സിങ് ആഷുവാണ് കുല്‍ദീപ് സെന്‍ഗറിനെ സഹോദരനെന്നു വിളിച്ച് പിന്തുണ അറിയിച്ചത്.
'നമ്മുടെ സഹോദരന് കുല്‍ദീപ് സിങ് ഇന്നു നമ്മോടൊപ്പമില്ല. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി ഘട്ടത്തിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നത്. ഈ ദുരന്തസമയം അദ്ദേഹം അതിജീവിക്കുമെന്നാണ് പ്രതീക്ഷ. അതിനോടു അദ്ദേഹം പൊരുതുകയും പുറത്തിറങ്ങി നിങ്ങളോടൊപ്പം ചേരുകയും ചെയ്യും. ഞങ്ങളുടെ എല്ലാവിധ ആശംസകളും നേരുന്നു'- എം.എല്‍.എ പറഞ്ഞു.
ഉന്നാവോ പീഡന ഇരയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനു നേരെ ട്രക്കിടിപ്പിച്ച കേസില്‍ അറസ്റ്റിലാണ് ഇപ്പോള്‍ കുല്‍ദീപ് സെന്‍ഗര്‍. ഇതേത്തുടര്‍ന്ന് രാജ്യത്താകമാനം കടുത്ത പ്രതിഷേധം ഉയരുകയും ഇയാളെ ബി.ജെ.പി പുറത്താക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ ഇരയുടെ അമ്മാവനും അഭിഭാഷകനും കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."