സ്റ്റോപ്പ് ഇല്ലാത്തിടത്ത് ബസ് നിര്‍ത്തിയില്ല; കണ്ടക്ടര്‍ ഡ്രൈവറുടെ കണ്ണ് അടിച്ചു പൊട്ടിച്ചു
തിരുവനന്തപുരം: സ്റ്റോപ്പ് ഇല്ലാത്തിടത്ത് ബസ് നിര്ത്താനാവശ്യപ്പെട്ടിട്ട് നിര്‍ത്താതെ പോയ ഡ്രൈവറെ അതേ ബസിലെ കണ്ടക്ടര്‍ ക്രൂരമായി മര്‍ദ്ദിച്ചു. കെ.എസ്.ആര്.ടി.സി മിന്നല്‍ ബസിലാണ് സംഭവം.
തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാനാണ് അടിയേറ്റത്. കോഴിക്കോട് നിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബസ്. ഓട്ടം കഴിഞ്ഞ് ബസ് സ്റ്റാന്‍ഡില്‍ എത്തിയ സമയത്താണ് കണ്ടക്ടര്‍ ഡ്രൈവറെ അക്രമിച്ചത്. വെള്ളക്കുപ്പികൊണ്ടുള്ള അടിയില്‍ ഡ്രൈവറുടെ കണ്ണിനാണ് പരുക്കേറ്റത്. ഗവ. കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാജഹാന് അടിയന്തര ശസ്ത്രക്രിയ വേണ്ടിവരും. കണ്ടക്ടര്‍ അമീര്‍ അലിക്കെതിരെ സ്റ്റേഷന് അധികൃതര്‍ക്ക് പരാതി നല്കി.
പി.എം.ജിയില്‍ സ്റ്റോപ്പില്ലാത്തിടത്ത് ബസ് നിറുത്താന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡ്രൈവര്‍ തയാറായില്ല. ഇതാണ് വാക്കേറ്റത്തിന് കാരണമായത്.
സി.ഐ.ടി.യു സംഘടനാ ഭാരവാഹിയായ കണ്ടക്ടറെ രക്ഷിക്കാന്‍ യൂണിയന് നേതൃത്വം ഇടപെട്ടിരുന്നു. എന്നാല്‍ കണ്ണിന്റെ പരിക്ക് ഗുരുതരമായതിനാല്‍ കേസ് ഒഴിവാക്കാന്‍ കഴിഞ്ഞില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."