ഞങ്ങളെ പരിഗണിക്കണം' ബസ് ജീവനക്കാര്‍ക്ക് മധുരം നല്കി വിദ്യാര്‍ഥികള്‍
മുക്കം: പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ചതോടെ വിദ്യാര്‍ഥികളുടെ യാത്രാദുരിതത്തിനും തുടക്കമായി. മലയോര മേഖലയില്‍ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന യാത്രാദുരിതം ചെറുതല്ല.
മുഖ്യമായും സ്വകാര്യ ബസടക്കമുള്ള വാഹനങ്ങളെ ആശ്രയിച്ചാണ് ഭൂരിഭാഗം വിദ്യാര്‍ഥികളും വിദ്യാലയങ്ങളിലെത്തുന്നത്. കണ്സെഷന് നിരക്കിലുള്ള യാത്രയെ ചൊല്ലി ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലുള്ള വാക്കേറ്റം ഓരോ അധ്യയന വര്‍ഷക്കാലത്തും പതിവാണ്. ഈ സാഹചര്യത്തിലാണ് തങ്ങളെയും പരിഗണിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍ ബസ് ജീവനക്കാര്‍ക്ക് മധുരവുമായെത്തിയത്.
മുക്കം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളാണ് ഈ അധ്യയന വര്‍ഷമെങ്കിലും യാത്രാദുരിതമില്ലാതാക്കാന് ബസ് ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചത്. മധുര വിതരണം മുക്കം എസ്.ഐ പി.എം ജോയി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് എന്‍. സുനില്‍കുമാര്‍ അധ്യക്ഷനായി. ഗോവിന്ദന്, സൗഫീഖ് വെങ്ങളത്ത്, പി.പി പ്രദീപ്കുമാര്‍, അധ്യാപകരായ മനോജ്, അജേഷ്, മിനുമാനുവല്, ജ്യോതി ലക്ഷ്മി, ഫൗസിയ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."