HOME
DETAILS
MAL
മുംബൈയില്‍ കനത്ത മഴ; മലയാളി ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു
backup
August 03 2019 | 17:08 PM
മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നതിനിടെ വെള്ളച്ചാട്ടം കാണാന്‍ പോയ മലയാളി ഉള്‍പ്പടെ മൂന്ന് കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു. ഒരാളെ കാണാനില്ല. മുംബൈയിലെ ഖാര്ഗറിലുള്ള പാണ്ഡവ്കട വെള്ളച്ചാട്ടം കാണാന്‍ പോയ ആതിര നായരാണ് മരിച്ച മലയാളി. നേഹ ദമ, ശ്വേത നന്ദ് എന്നിവരാണ് മരിച്ച മറ്റുള്ളവര്‍
നെരൂളിലെ എസ്.ഐ.ഇ.എസ് കോളജ് വിദ്യാര്‍ഥികളാണ് ഇവര്‍. ശ്വേത ജെയിനിനെയാണ് കാണാതായത്. പാലക്കാട് മുണ്ടൂര്‍ സ്വദേശി ചന്ദ്രശേഖരന് നായരുടെയും രേഖയുടെയും മകളാണ് ആരതി. നവി മുംബൈയിലെ ഖാര്‍ഘര്‍ വെള്ളച്ചാട്ടത്തില്‍ വിനോദയാത്രയ്ക്കെത്തിയതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."