ദേശീയ തൊഴിലാളി പണിമുടക്ക് വിജയിപ്പിക്കും
പനമരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ സെപ്റ്റംബര്‍ രണ്ടിന് സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ തൊഴിലാളി പണിമുടക്ക് വിജയിപ്പിക്കാന്‍ ഐ.എന്‍.ടി.യു.സി പനമരം പഞ്ചായത്ത് കണ്വന്ഷന് തീരുമാനിച്ചു. ഐ.എന്‍.ടി.യു.സി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി നിസ്സാം അധ്യക്ഷനായി. ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി ബേബി തുരുത്തിയില്‍ ഉദ്ഘാടനം ചെയ്തു.
എ.കെ വാസു, ടി.കെ അജയഘോഷ്, വി ഹംസ, എം.കെ അമ്മദ്, സാബു നീര്‍വാരം, എം.കെ ജാഫര്‍, മണിത്തൊട്ടി സേവ്യര്‍, വെള്ളാക്കുഴി സെബാസ്റ്റ്യന്‍, സണ്ണി ചെറുകാട്, പി.കെ യൂസഫ്, രാജീവന് മാത്തൂര്‍, സേവ്യര്‍ കളരിക്കല്‍, വിജയന് കാളിയാര്‍ തോട്ടം, ലിസി വര്‍ഗീസ്, കെ.എം ശാന്ത, റഷീദ് പരക്കുനി, രജ്ഞിത്ത് നീര്‍വാരം, മനാഫ് പരക്കുനി, എം.ജി പ്രകാശന്, ശ്രീജേഷ് .എന്‍, പുഷ്പരാജന്‍, എന്‍ ചന്ദ്രന്, ധര്‍മ്മദാസ് പനമരം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."