11 വര്‍ഷത്തിനു ശേഷം ഗോള്‍ഫ് പാകിസ്താനില്‍ തിരിച്ചെത്തുന്നു
കറാച്ചി: തീവ്രവാദി ആക്രമണങ്ങളും കളികള്‍ക്കു നേരെയുള്ള ഭരണകൂടത്തിന്റെ പിന്തിരിയലും കാരണം പാകിസ്താനില്‍ നിന്നും പോയ ഗോള്‍ഫ് തിരിച്ചെത്തുന്നതു. നീണ്ട 11 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഗോള്‍ഫ് പാകിസ്താനിലെത്തുന്നത്.
കറാച്ചി ഗോള്‍ഫ് ക്ലബ്ബില്‍ നടക്കുന്ന യു.എം.എ-സി.എന്‍.എസ് ഓപണ്‍ ചാംപ്യന്‍ഷിപ്പിലൂടെയാണ് ഗോള്‍ഫ് പാകിസ്താനില്‍ തിരിച്ചെത്തുന്നത്. ടൂര്‍ണമെന്റില്‍ 132 താരങ്ങള്‍ പങ്കെടുക്കുന്നുണ്ടെന്ന് ടൂര്‍ ഓപറേറ്റര്‍ റോബര്‍ട്ട് ആന്‍ഡ്രൂ പറഞ്ഞു. തീര്‍ച്ചയായും നങ്ങള്ക്കിത് മികച്ച അവസരമാണിത്. ഭാവിയില്‍ കൂടുതല്‍ ടൂര്‍ണമെന്റുകള്‍ നടത്താനുള്ള മികച്ച് ആരംഭവുമാണിതെന്നും ഏഷ്യന്‍ ടൂര്‍ ഡയറക്ടറായ റോബര് ആന്‍ഡ്രൂ പറഞ്ഞു.
പാകിസ്താനില്‍ 2007 ലാണ് അവസാനമായി ഒരു മേജര്‍ ടൂര്‍ണമെന്റ് നടന്നത്. 2008ല്‍ ടൂര്‍ണമെന്റ് ഫിക്സ് ചെയ്തിരുന്നെങ്കിലും കലാപകാരികളുടെ ആക്രമണം മൂലം ടൂര്‍ണമെന്റ് റദ്ദാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."