ശരീഅത്തിലെ ഭേദഗതി ഭരണഘടനാ ലംഘനം: ഓണമ്പിള്ളി മുഹമ്മദ് ഫൈസി
മാവൂര്‍: ഇസ്്‌ലാമിക ശരീഅത്ത് സാര്‍വകാലികമാണെന്നും അത് ഇന്ത്യന്‍ ഭരണഘടനാപരമായി അംഗീകരിക്കപ്പെട്ടതാണെന്നും ശരീഅത്തിലെ ഭേദഗതി ഭരണഘടനാ ലംഘനമാണെന്നും പ്രമുഖ പണ്ഡിതന്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു.
മാവൂരില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് റമദാന്‍ പ്രഭാഷണത്തിന്റെ അഞ്ചാം ദിവസത്തെ പരിപാടിയില്‍ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒരുമിച്ചു ജീവിക്കാനുള്ള എല്ലാ സാഹചര്യങ്ങളും നഷ്ടപ്പെട്ട ദമ്പതികളുടെ അവകാശമാണ് ത്വലാഖ്. കൃത്യമായ മാനദണ്ഡങ്ങളോടെയാണ് ഇസ്‌ലാം ത്വലാഖ് അനുവദിച്ചത്.
വിവാഹം കഴിക്കുന്നതുപോലെത്തന്നെ വേര്‍പിരിയാനുള്ള സ്വാതന്ത്ര്യവും അനുവദിക്കപ്പെടണം. മുത്വലാഖിനെ വിമര്‍ശിക്കുന്നവര്‍ ദമ്പതികളുടെ വേര്‍പിരിയാനുള്ള സ്വാതന്ത്ര്യത്തെ നിരാകരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അലവിക്കുട്ടി മാവൂര്‍ അധ്യക്ഷനായി. എന്‍.പി അഹമ്മദ്, അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍, അബ്ബാസ് റഹ്മാനി പനങ്ങോട്, സി.എ.ശുക്കൂര്‍ മാസ്റ്റര്‍, അബ്ദുല്ല മാവൂര്‍, നിഹാല്‍ വാഫി സംബന്ധിച്ചു.
കെ. ആലി ഹസന്‍ സ്വാഗതവും ജസീം മാവൂര്‍ നന്ദിയും പറഞ്ഞു. നാളെ ഉമര്‍ രണ്ടാമന്‍ എന്ന വിഷയത്തില്‍ അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി ആലുവ പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."