' കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ മാറ്റാന്‍ പ്രത്യേക പാക്കേജുകള്‍ നടപ്പിലാക്കണം'
കാസര്‍കോട്: ജില്ലയുടെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാന്‍ വിദ്യാഭ്യാസ രംഗങ്ങളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ പ്രത്യേക പാക്കേജുകള്‍ നടപ്പിലാക്കണമെന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.കെ.കെ.എന്‍.കുറുപ്പ് ആവശ്യപ്പെട്ടു.
കേരള കേന്ദ്ര സര്‍വകലാശാല പോലും ജില്ലയുടെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ മുഖം തിരിച്ചിരിക്കുകയാണ്.
അതുകാണ്ടാണ് സര്‍വകലാശാലക്കു കീഴില്‍ വരേണ്ട മെഡിക്കല്‍ കോളജ് ജില്ലയില്‍ സ്ഥാപിക്കാന്‍ തയാറാകാത്തതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ സൈനുദ്ധീന്‍ മഖ്ദൂം, സാമൂതിരി, കുഞ്ഞാലി മരയ്ക്കാര്‍ എന്നിവര്‍ ഉണ്ടായിരുന്നില്ലെങ്കില്‍ സംസ്ഥാനം പതിനാറാം നൂറ്റാണ്ടില്‍ തന്നെ ഗോവയെ പോലെ കോളനിയായി മാറുമായിരുന്നു.
തോമസ് മാന്‍ഡ്രോ നടപ്പാക്കിയ നികുതിനയം കാരണം വിഭവങ്ങളുടെ രക്തം മുഴുവനും ചോര്‍ന്നു വാര്‍ന്നു പോയ കാസര്‍കോട് താലൂക്കിനെ ഇന്നത്തെ നിലയില്‍ എത്തിച്ചത് സര്‍ക്കാര്‍ പദ്ധതികളല്ല. ജില്ലയിലെ ആയിരക്കണക്കിനാളുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു സമ്പാദിച്ച ചെറിയ തുകകളാണ് ജില്ലയുടെ ഉപഭോക്ത സൂചികയെ അഖിലേന്ത്യാ സ്റ്റാന്‍ഡേര്‍ഡില്‍നിന്ന് ഉയര്‍ത്തിക്കൊണ്ടു വന്നതെന്നും കെ.കെ.എന്‍ കുറുപ്പ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."