രജിസ്ട്രേഷന് ഫീസ് വര്‍ധന: മുസ്ലിംലീഗ് പ്രതിഷേധ മാര്‍ച്ച് ഇന്ന്
മലപ്പുറം: സര്‍ക്കാരിന്റെ പുതിയ ബജറ്റ് നിര്‍ദേശമായ രജിസ്ട്രേഷന് ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ചു മുസ്ലിംലീഗ് ജില്ലാകമ്മിറ്റിയുടെ തീരുമാന പ്രകാരം നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലയിലെ 25 സബ്രജിസ്ട്രാര്‍ ഓഫിസുകളിലേക്കുള്ള ബഹുജന മാര്‍ച്ച് ഇന്നു രാവിലെ 10നു നടക്കും.
അന്യായമായ രജിസ്ട്രേഷന് ഫീസ് വര്‍ധനവു കാരണം രജിസ്ട്രേഷന് മേഖലയാകെ സ്തംഭനാവസ്ഥ നേരിടുകയാണ്. ജനദ്രോഹപരമായ ഈ നടപടിയില്‍ നിന്നു സര്‍ക്കാര്‍ പിന്വലിയണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തുന്നത്. മുസ്ലിംലീഗ് ദേശീയ സംസ്ഥാന നേതാക്കളും എംഎല്‍എമാരും വിവിധ സ്ഥലങ്ങളില്‍ മാര്‍ച്ചിനെ അഭിസംബോധനചെയ്യും.
എസ്.പി ഓഫിസ് മാര്‍ച്ച് മാറ്റിവെച്ചു
മലപ്പുറം: തീരദേശത്തെ പൊലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ചു മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് നാലിനു ജില്ലാ പൊലിസ് മേധാവിയുടെ കാര്യാലയത്തിലേക്കു നടത്താനിരുന്ന മാര്‍ച്ച് നിയമസഭാ സമാജികരുടെ അസൗകര്യം മൂലം മാറ്റിവെച്ചതായി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."