ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധം
ആനക്കര : ശബരിമലയില്‍ യുവതി പ്രവേശനം സംബന്ധിച്ച കോടതി വിധിയുടെ മറവില്‍ ക്ഷേത്രാചാരങ്ങള്‍ക്കും അനുഷ്ടാനങ്ങള്‍ക്കുമെതിരെ ഇടതുമുന്നണി സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന നടപടികള്‍ക്കെതിരെ കൂറ്റനാട് സെന്ററില്‍ ഉപരോധ സമരം നടത്തി. അയ്യപ്പ ധര്‍മ്മ സംരക്ഷണം സമിതിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ വിവിധ സംഘടന നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. ക്ഷേത്രാചാരങ്ങള്‍ക്കെതിരെ ഇടതു സര്‍ക്കാരിന്റെ ബോധപൂര്‍വമായ കടന്നുകയറ്റത്തെ സമരത്തില്‍ പങ്കെടുത്ത നേതാക്കള്‍ അതിനിശിതമായി വിമര്‍ശിച്ചു.
രാവിലെ 11 മണിക്ക് കൂറ്റനാട് ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് അയ്യപ്പ നമ മന്ത്ര ജപ ഘോഷത്തിടെ പ്രകടനം ആരംഭിച്ചു. തുടര്‍ന്ന് കൂറ്റനാട് സെന്ററില്‍ നടത്തിയ ഉപരോധ സമരത്തില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു.
വിവിധ സംഘടന നേതാക്കളായ രവി, ഗോപ കല്ലടത്തൂര്‍, ദിവാകരന്‍, ദിനേശന്‍, കെ സി കുഞ്ഞന്‍, കാര്‍ത്തികേയന്‍, അരവിന്ദന്‍, ശശി തുടങ്ങിയവര്‍ സംസാരിച്ചു.
ആനക്കര : ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിക്കതിരെ അയ്യപ്പ ധര്‍മ്മ സംരക്ഷ സമിതിയുടെ നേത്യത്വത്തില്‍ ചേക്കോട് മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് നിന്ന് അയ്യപ്പ ഭജന ഘോഷയാത്ര നടത്തി.ചേക്കോട് ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ ഘോഷയാത്രയില്‍ സത്രീകള്‍ അടക്കം നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. പറക്കുളത്ത് ഘോഷയാത്രയുടെ സമാപന സമ്മേളനം ശങ്കര വിശ്വനാഥാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു.ചാത്തയില്‍ രാമന്‍ അധ്യക്ഷതവഹിച്ചു.വി.പി.രവീന്ദ്രന്‍,കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."