ഇറാന് വിദേശകാര്യ മന്ത്രിയെ യു.എസിലേക്ക് ക്ഷണിച്ച് ട്രംപ്
ഫോട്ടോയും രണ്ടു പേജ് വാര്‍ത്തയും വരുന്നതിനായി യു.എസുമായി ഒരു ചര്‍ച്ച ആഗ്രഹിക്കുന്നില്ലെന്ന് ഇറാന് വിദേശകാര്യ മന്ത്രി മാഗസിനോട് പറഞ്ഞു. അതേസമയം ഇതേക്കുറിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല
വാഷിങ്ടണ്‍: ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം രൂക്ഷമാവുന്നതിനിടെ കഴിഞ്ഞമാസം ഇറാന് വിദേശകാര്യ മന്ത്രിയെ ട്രംപ് യു.എസിലേക്ക് ക്ഷണിച്ചതായി റിപ്പോര്‍ട്ട്. ട്രംപിന്റെ അനുവാദത്തോടെ സെനറ്റര്‍ റന്ഡ് പോളാണ് ക്ഷണിച്ചതെന്ന് ദ ന്യൂയോര്‍ക്കര്‍ മാഗസിന് പറയുന്നു.
എന്നാല്‍ ക്ഷണം സ്വീകരിക്കണോയെന്ന് ഇറാന് തീരുമാനിക്കുമെന്ന് വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ദരീഫ് പ്രതികരിച്ചു. അതേസമയം ഇതേക്കുറിച്ച് വൈറ്റ് ഹൗസോ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റോ പ്രതികരിച്ചിട്ടില്ല.
ഫോട്ടോയും രണ്ടു പേജ് വാര്‍ത്തയും വരുന്നതിനായി യു.എസുമായി ഒരു ചര്‍ച്ച ആഗ്രഹിക്കുന്നില്ലെന്ന് ഇറാന് വിദേശകാര്യ മന്ത്രി മാഗസിനോട് പറഞ്ഞു. ഇറാന്റെ ഭീഷണി നേരിടാന്‍ ഗള്‍ഫില്‍ സംയുക്ത നാവിക സേനയെ വിന്യസിക്കാനൊരുങ്ങുകയാണ് പെന്റഗണ്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."