പാക് ചാരന്മാരെന്ന് സംശയം; മൂന്നുപേര്‍ അറസ്റ്റില്‍
ഹിസാര്‍: പാക് സൈന്യത്തിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന് സംശയിച്ച് മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഹിസാറില്‍ നിര്‍മാണ പ്രവൃത്തിക്ക് വന്ന മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശികളായ മെഹ്താബ്, റാഗിബ്, ഷാമിലി സ്വദേശി ഖാലിദ് എന്നിവരാണ് അറസ്റ്റിലായത്.
പാക് സൈന്യത്തിന് വാട്സ് ആപ്പ് വഴിയാണ് ഇവര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന് സംശയിക്കുന്നതായി പൊലിസ് പറയുന്നു. ഒരാഴ്ച മുന്‍പാണ് ഇവര്‍ ഹിസാറില്‍ നിര്‍മാണ ജോലിക്കായി എത്തിയത്.
അതിനിടയില്‍ പഞ്ചാബിലെ പാക് അതിര്‍ത്തിയോട് ചേര്‍ന്ന ഫിറോസ്പൂര്‍ ജില്ലയില്‍നിന്ന് ഒരു പാക് വംശജനെ പിടികൂടിയിട്ടുണ്ട്. പാകിസ്താനിലെ തോഹ്ബാ ടെക് സിങ് ജില്ലയിലെ കമാലിയാ ഗ്രാമവാസിയായ യാക്കൂബ് എന്നയാളാണ് അറസ്റ്റിലായതെന്ന് ബി.എസ്.എഫ് അറിയിച്ചു. ഇയാളില്‍നിന്ന് ചില രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."