മാഹി പള്ളി പെരുന്നാളിന് തിരക്കേറുന്നു
മാഹി: മാഹി പള്ളി പെരുന്നാളിന് തിരക്കേറുന്നു. ത്രേസ്യാമ്മക്ക് മാല ചാര്‍ത്താനും മെഴുതിരി കത്തിക്കാനും നീണ്ട ക്യൂ ആണ് ദിവസവും രൂപപ്പെടുന്നത്.
ദിവസവും തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണവും ഒപ്പം ദിവ്യബലിയും പ്രമുഖരുടെ കാര്‍മികത്വത്തില്‍ വചന പ്രഘോഷണവും നടക്കുന്നുണ്ട്. പെരുന്നാളിനെത്തിയവരുടെ തിരക്കു കാരണം മാഹിയിലെ ലോഡ്ജുകളിലും ഹോട്ടലുകളിലുമെല്ലാം മുറികിട്ടാനില്ലാത്ത സ്ഥിതിയാണ്.
എന്നാല്‍ ഇത്തവണ പ്രളയദുരിതം കാരണം തെക്കന്‍ മലയോര മേഖലയില്‍ നിന്നു മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ത്ഥാടകര്‍ കുറവാണ്.
ഇന്ന് രാവിലെ 6.45 ന് ദിവ്യബലി, വൈകീട്ട് അഞ്ചിന് ജപമാല, ആറിന് ഫാദര്‍ ലോറന്‍സിന്റെ കാര്‍മ്മികത്വത്തില്‍ തമിഴ് സാഘോഷ ദിവ്യബലി, ഫാദര്‍ ഡാനി ജോസഫിന്റെ കാര്‍മിതത്വത്തില്‍ വചന പ്രഘോഷണം എന്നിവ നടക്കും.
14 നാണ് ദീപാലംകൃതമായ അത്ഭുത തിരുസ്വരൂപം വഹിച്ചുള്ള പ്രധാന നഗരപ്രദക്ഷിണം. 22 ന് തിരുനാള്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."