HOME
DETAILS
MAL
പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കണം: സംരക്ഷണ സമിതി
backup
August 01 2016 | 01:08 AM
കണ്ണൂര്‍: പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് രൂപീകരിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ ആദ്യയോഗം കണ്ണൂര്‍ സ്കൗട്ട് ഭവനില്‍ ചേര്‍ന്നു. പൊതുവിദ്യാലയങ്ങളുടെ ശാക്തീകരണം മുന്‍നിര്‍ത്തിയുള്ള സമഗ്രമായ നയസമീപനം സംസ്ഥാനത്ത് ആവശ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പൊതുവിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ മക്കളെ അണ് എയ്ഡഡ് സ്കൂളുകളില്‍ ചേര്‍ക്കുന്നതിനെതിരേ ശക്തമായ ക്യാംപയിന് പ്രവര്‍ത്തനം നടത്താനും തീരുമാനിച്ചു.
സമിതി ചെയര്‍മാനായി എ ഷിജിലിനെയും കണ്‍വീനറായി അതുല്‍ കൃഷ്ണന് ഇ.സിയെയും തെരഞ്ഞെടുത്തു. എ സനൂപ്, നവാസ്, ഹരിദാസന്, എം ശില്പ, എന്‍.പി യദുനാഥ്, കെ.വി രാജന്, കെ.വി സുനില്‍ കുമാര്‍, കെ ജയരാജന്, പി രഞ്ജിത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."