ഹജ്ജ് 2019: ചരിത്ര മുഹൂര്‍ത്തത്തിനുള്ള ഒരുക്കത്തില്‍ ഹാജിമാര്‍, വ്യാഴാഴ്ച മുതല്‍ മിനയിലേക്ക് നീങ്ങിത്തുടങ്ങും
മക്ക: സഊദിയില്‍ ദുല്‍ഹിജ്ജ മാസം പ്രഖ്യാപിച്ചതോടെ തീര്‍ത്ഥാടകര്‍ വിശുദ്ധ ഹജ്ജിനുള്ള അവസാന വട്ട ഒരുക്കങ്ങളിലേക്ക് പ്രവേശിച്ചു. ചരിത്ര മുഹൂര്‍ത്തത്തിനുള്ള ഒരുക്കത്തിലാണ് മക്കയിലെത്തിയ വിശ്വാസി സമൂഹം. ഇതിനകം മക്കയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടക ലക്ഷങ്ങള്‍ ഉംറകളും മറ്റു ചരിത്ര സ്ഥല സന്ദര്‍ശനങ്ങളും പൂര്‍ത്തിയാക്കി ഹജ്ജിനുള്ള ഒരുക്കങ്ങളിലേക്ക് കടന്നുകഴിഞ്ഞു.
ഇപ്പോഴും എത്തികൊണ്ടിക്കുന്ന തീര്‍ത്ഥാടകര്‍ ഉടന്‍ തന്നെ നിര്‍വ്വഹിച്ചു ഹജ്ജിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കാനുള്ള തകൃതിയായ കര്‍മ്മത്തിലാണ്. ശനിയാഴ്ച്ചയാണ് ചരിത്രപ്രസിദ്ധമായ അറഫ സംഗമം. അതിനു മുന്നോടിയായി ഹാജിമാര്‍ വ്യാഴാഴ്ച മുതല്‍ മക്കയില്‍ നിന്നും തമ്പുകളുടെ നഗരിയായ മിനയിലേക്ക് നീങ്ങി തുടങ്ങും. ഓരോ രാജ്യക്കാര്‍ക്കും പ്രത്യേകമായ സമയ ക്രമീകരണങ്ങള്‍. നല്‍കുന്നുണ്ട്. ഇന്ത്യന്‍ ഹാജിമാര്‍ക്ക് അവസാന ഘട്ട നിര്‍ദേശ ക്‌ളാസുകളില്‍ സമയക്രമീകരണവും സജ്ജീകരണങ്ങളും വിശദീകരിക്കും. വെള്ളിയാഴ്ച്ചയാണ് ഹജ്ജ് കര്‍മ്മങ്ങള്‍ തുടങ്ങുന്നതെങ്കിലും തിരക്കൊഴിവാക്കാനാണ് തീര്‍ത്ഥാടക ലക്ഷങ്ങള്‍ വ്യാഴം മുതല്‍ പുണ്യ നാഗരികളിലേക്ക് നീങ്ങി തുടങ്ങുക.
മിനായില്‍ ഇതിനകം തന്നെ സജ്ജീകരണങ്ങള്‍ പൂര്‍ത്തിടയാക്കി കഴിഞ്ഞിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ തീര്‍ത്ഥാടകര്‍ക്കും ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കും താമസ സ്ഥലങ്ങള്‍ പ്രത്യേകം സജ്ജീകരിക്കുകയും സൗകര്യങ്ങള്‍ നീക്കി വെക്കുകയും ചെയ്തിട്ടുണ്ട്. ഹാജിമാരെ പുണ്യ സ്ഥലങ്ങളിലേക്ക് എത്തിക്കാനുള്ള വാഹന സൗകര്യങ്ങളും മെടാേ ട്രയ്രെിന്‍ സൗകര്യങ്ങളും അവസാന വട്ട ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പതിനേഴു ലക്ഷം ഹാജിമാരെ എത്തിക്കുനന്തിണെള്ള ബസ്സുകളാണ് ഒരുക്കിയിരിക്കുന്നത്.ബാക്കിയുള്ളവര്‍ക്ക് മെടാേ ട്രയ്രെിന്‍ സര്‍വ്വീസുകലുമാണ് സംവിധാനിച്ചിരിക്കുന്നത്.
സുരക്ഷക്കായി 5909 സി സി ടി വി വിക്യാമറകള്‍ ഹജ് സുരക്ഷാ സേന കണ്‍ടാള്‍്രേ ആന്റ് കമാണ്ട് സെന്ററിനു കീഴിലെ സി.സി.ടി.വി കണ്‍ടാള്‍്രേ റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മക്കയുടെ എല്ലാ ഭാഗങ്ങളിലും പുണ്യസ്ഥലങ്ങളിലും ഹറമിന്റെ മുറ്റങ്ങളിലും സജ്ജീകരിച്ച ക്യാമറകള്‍ സംശയകരമായ പ്രവര്‍ത്തനങ്ങളും തീര്‍ഥാടകരുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളും ശ്രദ്ധയില്‍ പെട്ടാലുടന്‍ ഹജ് സുരക്ഷാ സേനാ കണ്‍ടാള്‍്രേ ആന്റ് കമാണ്ട് സെന്ററില്‍നിന്ന് ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കും. ഹജ് സുരക്ഷാ സേനാ കണ്‍ടാള്‍്രേ ആന്റ് കമാണ്ട് സെന്ററില്‍ 315 ഉദ്യോഗസ്ഥരും സര്‍ക്കാര്‍ വകുപ്പുകളുമായി ആശയവിനിമയം നടത്തുന്നതിന് 36 ലെയ്?സന്‍ ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കുന്നതായും മേജര്‍ ജനറല്‍ ഖാലിദ് അല്‍ത്വയ്യാശ് പറഞ്ഞു. ഹജ് പദ്ധതിയുമായി ബന്ധപ്പെട്ട വ്യോമനിരീക്ഷണവും ആരംഭിട്ടുണ്ട്. പുണ്യസ്ഥലങ്ങളിലേക്കുള്ള നിയമ ലംഘകരുടെ നുഴഞ്ഞുകയറ്റവും അനധികൃത തീര്‍ഥാടകരെ പുണ്യസ്ഥലങ്ങളിലേക്ക് കടത്തുന്നതും ഹെലികോപ്റ്ററുകള്‍ വഴി നിരീക്ഷിക്കും. ഹെലികോപ്റ്റര്‍ നിരീക്ഷണത്തില്‍ കണ്ടെത്തുന്ന കാര്യങ്ങളെക്കുറിച്ച് അപ്പപ്പോള്‍ തന്നെ ഫീല്‍ഡിലുള്ള ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വിവരം നല്‍കുമെന്നും വ്യോമ നിരീക്ഷണ വിഭാഗം മേധാവി കേണല്‍ അബ്ദുല്ല അല്‍അബ്ദുല്‍ വഹാബ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."