HOME
DETAILS
MAL
ശബരിമല വിധി: പൊതുയോഗങ്ങള്‍ സംഘടിപ്പിച്ച് നിലപാട് വിശദീകരിക്കും എല്‍.ഡി.എഫ്
backup
October 11 2018 | 09:10 AM
തിരുവനന്തപുരം: ശബരിമല വിധിയെ തുടര്‍ന്ന് ബി.ജെ.പിയും കോണ്‍ഗ്രസും വിശ്വാസികളുടെ പേരില്‍ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള സമരമാണ് നടത്തുന്നതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍.
സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ വലിയ തോതിലുള്ള പ്രചാരണമാണ് നടക്കുന്നത്. ഊ സാഹചര്യത്തില്‍ കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള എല്‍.ഡി.എഫ് നിലപാട് വിശദീകരിക്കുവാന്‍ ജില്ലാ ആസ്ഥാനങ്ങളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന വിജയരാഘവന്‍ അറിയിച്ചു.
ഒക്‌ടോബര്‍ 16ന് തിരുവനന്തപുരത്തും 23ന് പത്തനംതിട്ടയിലും 24ന് കൊല്ലത്തും വിശദീകരണ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുത്ത് നിലപാട് വിശദീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."