HOME
DETAILS
MAL
കക്കാട് നീന്തല്‍ക്കുളം മാലിന്യമുക്തമാക്കും: എം.പി
backup
August 01 2016 | 01:08 AM
കണ്ണൂര്‍: കക്കാട് നീന്തല്‍ക്കുളം ചുറ്റുമതില്‍കെട്ടി മാലിന്യമുക്തമാക്കി പൊതുജനങ്ങള്‍ക്ക് എത്രയും പെട്ടെന്ന് തുറന്നു കൊടുക്കുന്നതിന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി പി.കെ ശ്രീമതി എം.പി. നാഷണല്‍ ഗെയിംസ് സെക്രട്ടറിയേറ്റ് 55 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച നീന്തല്‍ക്കുളം ഇപ്പോള്‍ മലിനപ്പെട്ടു ഉപയോഗശൂന്യമായി കിടക്കുകയാണ്. ചുറ്റുമതില്‍ നിര്‍മിച്ച് കുളം ഫലപ്രദമായി ഉപയോഗിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കായിക മന്ത്രിയോടും വകുപ്പ് ഡയറക്ടറോടും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരില്‍ നിന്നും ഉറപ്പ് ലഭിച്ചതെന്ന് എം.പി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."