ഗുജറാത്തില്‍ പശുക്കളടക്കം കന്നുകാലികള്‍ കുടിവെള്ളമില്ലാതെ ചത്തുവീഴുന്നു, മുഖംതിരിച്ച് സര്‍ക്കാര്‍
ഗുജറാത്തിലെ ബുജും കച്ചും അടങ്ങുന്ന പടിഞ്ഞാറന്‍ മേഖലകളില്‍ വ്യാപകമായി കന്നുകാലികള്‍ ചത്തുവീഴുന്നതില്‍ കര്‍ഷകര്‍ പരിഭ്രാന്തരായിട്ടും മുഖം തിരിഞ്ഞ് സര്‍ക്കാര്‍. ദിവസങ്ങളായി തുടരുന്ന ശക്തമായ വരള്‍ച്ചയാണ് പശുക്കടക്കം കന്നുകാലികള്‍ ചത്തുവീഴാന്‍ കാരണം. കഴിഞ്ഞ 30 വര്‍ഷം കണ്ടതില്‍ ഏറ്റവും വലിയ വരള്‍ച്ചയാണ് ഈവര്‍ഷം ഗുജറാത്തിലേത്. പശുവിന് വേണ്ടി നിരന്തരം ്‌കൊലപാതകങ്ങള്‍ നടക്കുന്ന രാജ്യത്താണ് കുടിക്കാന്‍ വെള്ളം പോലും ലഭ്യമാവാതെ ചത്തൊടുങ്ങുന്നത്.
നിലവില്‍ കന്നുകാലികളെ ഏറ്റവുമധികം വളര്‍ത്തുന്ന രണ്ടാമത്തെ സ്ഥലമാണ് കച്ച് ഉള്‍കൊള്ളുന്ന ഗുജറാത്തിലെ പടിഞ്ഞാറന്‍ മേഖല. മുമ്പ് ധാരാളം തീറ്റപുല്ലുകള്‍ വളര്‍ന്നിരുന്ന സ്ഥലങ്ങെളല്ലാം വരണ്ട് കിടക്കുന്നതും വെള്ളം ലഭ്യമെല്ലാത്തതും കാരണം കര്‍ഷകര്‍ കന്നുകാലികളുമായി പാലായനം ചെയ്യുകയാണ്. പശുക്കളടക്കമുള്ള കന്നുകാലികള്‍ ചത്തുവീഴുമ്പോഴും തിരിഞ്ഞ് നോക്കാതെ ബിജെപി നേതൃത്വം നല്‍കുന്ന ഗുജറാത്ത് സര്‍ക്കാറിന്റെ ഇരട്ടത്താപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."