ഇിനി മക്കയില്‍ നിന്നും മദീനയിലേക്കു മൂന്നു മണിക്കൂര്‍; ഹറമൈന്‍ ട്രെയിന്‍ സര്‍വ്വീസ് പൊതു ജനങ്ങള്‍ക്കായി തുറന്നു
റിയാദ്: പുണ്യ ഭൂമിയിലെത്തുന്ന ഹജ്ജ്, ഉംറ തീര്‍ത്ഥാടകരെ ലക്ഷ്യമാക്കി പൂര്‍ത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞ ഹറമൈന്‍ ട്രെയിന്‍ സര്‍വ്വീസ് പൊതുജനങ്ങള്‍ക്കായി സര്‍വ്വീസ് ആരംഭിച്ചു.
വ്യാഴാഴ്ച്ച മുതലാണ് ഹറമൈന്‍ ട്രെയിന്‍ സര്‍വ്വീസ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. തുടക്കത്തില്‍ ഈ വര്‍ഷം അവസാനം വരെ എട്ടു സര്‍വീസുകളാണ് ഉണ്ടാവുകയെങ്കിലും പിന്നീട് അത് വിപുലപ്പെടുത്തി അടുത്ത വര്‍ഷം അത് പന്ത്രണ്ടായി വര്‍ധിപ്പിക്കും.
വിശുദ്ധ നഗരികള്‍ സന്ദര്‍ശിക്കുന്നവരുടെ ചിരകാലാഭിലാഷം പൂര്‍ത്തിയായ വേളയിലെ കന്നിയാത്രയിലും ആദ്യ ദിനത്തിലും വിദേശികളടക്കം നിരവധി യാത്രക്കാരാണ് ട്രെയിന്‍ സര്‍വ്വീസ് ഉപയോഗപ്പെടുത്തിയത്.
ഇതോടെ മക്കയില്‍ നിന്നും മദീനയിലേക്കും തിരിച്ചുമുള്ള യാത്രാ ക്ലേശത്തിനു പരിഹാരമായി. മണിക്കൂറില്‍ മുന്നൂറ് കിലോമീറ്റര്‍ വേഗതയില്‍ കൂകിപ്പായുന്ന ഇലക്ട്രിക് ട്രെയിന്‍ മണിക്കൂറുകള്‍ക്കകം മക്കയില്‍ നിന്നും മദീനയിലെത്തിച്ചേരും.
പ്രതിദിനം 1,60,000 ലേറെ പേര്‍ക്ക് വീതം പ്രതിവര്‍ഷം ആറു കോടി പേര്‍ക്ക് യാത്രാ സൗകര്യം നല്‍കുന്നതിനുള്ള ശേഷിയിലാണ് പദ്ധതി രൂപകല്‍പന ചെയ്ത് നിര്‍മിച്ചിരിക്കുന്നത്.
450 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ മണിക്കൂറില്‍ 300 ലേറെ കിലോമീറ്റര്‍ വേഗതയുള്ള ഇലക്ട്രിക് ട്രെയിനുകളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്.
35 മുപ്പത്തിയഞ്ച് ട്രെയിനുകള്‍ പദ്ധതിയില്‍ സര്‍വീസിന് ഉപയോഗിക്കും. ടിക്കറ്റ് നിരക്കുകള്‍ ഇപ്രകാരമാണ്
ഇക്കോണമിയില്‍ മദീന മക്ക 75 റിയാല്‍ , മദീനജിദ്ദ 63 റിയാല്‍, മദീന ജിദ്ദ കിംഗ് അബ്ദുല്ല ഇക്കോണമി സിറ്റി 50 റിയാല്‍ ,മക്ക ജിദ്ദ 20 റിയാല്‍ ,
മക്കജിദ്ദ കിംഗ് അബ്ദുല്ല, ഇക്കോണമി സിറ്റി 40 റിയാല്‍ , ജിദ്ദ ജിദ്ദ കിംഗ് അബ്ദുല്ല ഇക്കോണമി സിറ്റി 23 റിയാലും ബിസിനസ് ക്ലാസില്‍ മദീന മക്ക 125 റിയാല്‍ , മദീന ജിദ്ദ 105 റിയാല്‍ , മദീന ജിദ്ദ കിംഗ് അബ്ദുല്ല ഇക്കോണമി സിറ്റി 75 റിയാല്‍ , മക്ക ജിദ്ദ 25 റിയാല്‍ , മക്ക ജിദ്ദ കിംഗ് അബ്ദുല്ല ഇക്കോണമി സിറ്റി 55 റിയാല്‍ , ജിദ്ദ ജിദ്ദ കിംഗ് അബ്ദുല്ല ഇക്കോണമി സിറ്റി 33 റിയാലുമാണ്. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനവും സജ്ജമായിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഈ ലിങ്കില്‍ കയറുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."