ഐ.എസ് ബന്ധം; അമേരിക്കയില്‍ മുന്‍ സൈനികന് 35 വര്‍ഷം തടവ്
വാഷിങ്ടണ്‍: ഐ.എസില്‍ ചേരാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മുന്‍ അമേരിക്കന്‍ വ്യോമസൈനികന്‍ 35 വര്‍ഷം തടവുശിക്ഷ. ന്യൂജഴ്സിയിലെ തൈറോദ് പുഗിന് ആണ് ഐ.എസിന് സാങ്കേതിക സഹായം നല്കാന് ശ്രമിച്ച കാരണത്താല്‍ കോടതി ശിക്ഷയ്ക്ക് വിധിച്ചതെന്ന് യു.എസ് നീതിന്യായ വകുപ്പ് പറഞ്ഞു.
മുന്‍ വ്യോമസൈനികനായ കുറ്റവാളി സ്വന്തം രാജ്യത്തിനെതിരേ തിരഞ്ഞെന്നും നിരപരാധികളായ ജനങ്ങളെ കൊല്ലുന്ന തീവ്രവാദസംഘത്തില്‍ ചേരുന്നതിന് സഹായിച്ചയാളാണ് പ്രതിയെന്നും യു.എസ് അറ്റോണി ജനറല്‍ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതി പഗ്, ഐ.എസിനെ സഹായിക്കാനായി ഈജിപ്ത്, തുര്‍ക്കി എന്നിവിടങ്ങളില്‍ 2015ല്‍ യാത്ര ചെയ്തതിനുള്ള തെളിവുകള്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ലാപ്ടോപ്, അന്യര്‍ക്ക് വിവരങ്ങള്‍ ലഭ്യമാവുന്നതിന് തടയാനായി കവറുകള്‍ അഴിച്ചുമാറ്റിയ നാല് യു.എസ്.ബി ഡ്രൈവുകള്‍ എന്നിവ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
ഈജിപ്തില്‍നിന്ന് തുര്‍ക്കിയിലേക്ക് കടന്ന പഗിനെ തുര്‍ക്കി അധികൃതര്‍ തടഞ്ഞതിനാല്‍ വീണ്ടും ഈജിപ്തിലേക്ക് തിരച്ചയച്ചിരുന്നു. യു.എസ് വിദേശവൃത്തങ്ങള് ഇടപെട്ടതിനെ തുടര്‍ന്ന് ഈജിപ്തില്‍നിന്ന് അമേരിക്കയിലേക്ക് നടുകടത്തിയ ഇദ്ദേഹത്തെ 2015 ജനുവരിയിലാണ് എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."