പൂക്കോട്ട്കാവ് പഞ്ചായത്തില്‍ തിമിര വിമുക്ത ഗ്രാമം പദ്ധതി തുടങ്ങി
തച്ചമ്പാറ: കോങ്ങാട് മണ്ഡലത്തില്‍ കെ.വി.വിജയദാസ് എംഎല്‍എയുടെ നേതൃത്വത്തില്‍ സമഗ്ര കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുന്നു. ഓരോ പ്രദേശത്തെയും കാര്‍ഷിക വിളകള്‍ക്ക് മുന്‍തൂക്കം നല്‍കികൊണ്ടുള്ള പദ്ധതിക്ക് ഓരോ പഞ്ചായത്തിനു പത്ത്‌ലക്ഷം രൂപവീതം ആദ്യഘട്ടം നല്‍കും.
നെല്‍കൃഷി, വാഴ, കൂര്‍ക്ക, തെങ്ങ്, തേനീച്ച വളര്‍ത്തല്‍, ചക്ക തുടങ്ങി വിവിധ കൃഷികളുടെ പുരോഗതിക്കാവശ്യമായ പദ്ധതികള്‍ പഞ്ചായത്തുകള്‍തോറും കര്‍ഷക ഗ്രാമസഭ നടത്തി കണ്ടെത്തും.
ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും ഫണ്ടുകള്‍ വിനിയോഗിക്കും. മണ്ഡലത്തിലെ ആദ്യ പഞ്ചായത്ത് കര്‍ഷക ഗ്രാമസഭ ആഗസ്റ്റ് 2ന് ഉച്ചക്ക് രണ്ട്മണിക്ക് തച്ചമ്പാറ പഞ്ചായത്ത് ഹാളില്‍ നടക്കും. ബ്ലോക്ക്, ജില്ലാ പഞ്ചായത്തംഗങ്ങള്‍, കൃഷി, ക്ഷീരവികസനം, മണ്ണ് പരിവേഷണം, വി.എഫ്.പി.സി.കെ, മൃഗസംരക്ഷണവകുപ്പ് തുടങ്ങി ഡിപ്പാര്‍ട്ടുമെന്റുകളിലെ ജില്ലാ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലയില്‍ ആദ്യമായാണ് പഞ്ചായത്ത്തല കര്‍ഷക ഗ്രാമസഭ ചേരുന്നത്. കെ.വി.വിജയദാസ് എംഎല്‍എ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."