പ്രവേശനോത്സവം പൊടിപൂരം
കിളിമാനൂര്‍: അധ്യയന വര്‍ഷത്തിലെ ആദ്യദിനമായ ഇന്നലെ സ്‌കൂളുകള്‍ ആഘോഷപൂര്‍വമാണ് പുതിയ കൂട്ടുകാരെ സ്വീകരിച്ചത്. സ്‌കൂളുകളെല്ലാം അലങ്കരിച്ചിരുന്നു. ചിലയിടങ്ങളിലും നാടന്‍കലാരൂപങ്ങളെയും രംഗത്തിറക്കി. കിളിമാനൂര്‍ എ.ഇ.ഒയുടെ കീഴിലെ ഭൂരിഭാഗം വിദ്യാലയങ്ങളിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കുട്ടികള്‍ ഇക്കുറി പ്രവേശനത്തിനെത്തി. കിളിമാനൂര്‍ ടൗണ്‍ യു.പി സ്‌കൂളില്‍ ഒന്നാം ക്ലാസിലെ നൂറു കുട്ടികള്‍ അടക്കം 220 കുട്ടികളാണ് പുതുതായി എത്തിയത്.പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലും മുന്‍ വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടി.
ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തിലെ പ്രവേശനോത്സവം കൊടുവഴന്നൂര്‍ ഗവ.എച്ച്.എച്ച്.എസില്‍ അഡ്വ.ബി.സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്തിലെ പ്രവേശനോത്സവം അടയമണ്‍ ഗവ.എല്‍.പി.എസില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു ഉദ്ഘാടനം ചെയ്തു. കിളിമാനൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ് ഉദ്ഘാടനം ചെയ്തു.
പള്ളിക്കല്‍ പഞ്ചായത്തുതല പ്രവേശനോത്സവം മൂതല ഗവ എല്‍.പിഎസില്‍ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂര്‍ ഉണ്ണിയും കിളിമാനൂര്‍ പഞ്ചായത്തുതല പ്രവേശനോത്സവം പോങ്ങനാട് ഗവ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്രസിഡന്റ് എസ്.രാജലക്ഷ്മി അമ്മാളും കരവാരം പഞ്ചായത്തുതല പ്രവേശനോത്സവം തോട്ടയ്ക്കാട് ഗവ.എല്‍.പി.എസില്‍ പ്രസിഡന്റ് ഐ.എസ് ദീപയും പുളിമാത്ത് പഞ്ചായത്തുതല പ്രവേശനോത്സവം പേടികുളം ഗവ.എല്‍.പിഎസില്‍ പ്രസിഡന്റ് ബി.വിഷ്ണുവും നഗരൂര്‍ പഞ്ചായത്തുതല പ്രവേശനോത്സവം വെള്ളല്ലൂര്‍ ഗവ.എല്‍.പി.എസില്‍ പ്രസിഡന്റ് എം.രഘുവും മടവൂര്‍ പഞ്ചായത്തുതല പ്രവേശനോത്സവം മടവൂര്‍ ഗവ.എല്‍.പി.എസില്‍ പ്രസിഡന്റ് ഗിരിജാ ബാലചന്ദ്രനും നാവായിക്കുളം പഞ്ചായത്ത് തല പ്രവേശനോത്സവം ഡി.വി.എല്‍.പി.എസ് മരുതിക്കുന്നില്‍ പ്രസിഡന്റ് തമ്പിയും നിര്‍വ്വഹിച്ചു.
കല്ലമ്പലം: കെ.ടി.സി.ടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനോത്സവം ആറ്റിങ്ങല്‍ എ.എസ്.പി ആര്‍. ആദിത്യ ഉദ്ഘാടനം ചയെ്തു. സ്‌കൂള്‍ ചെയര്‍മാന്‍ എം.എസ് ഷെഫീര്‍ അധ്യക്ഷനായി. പ്രവേശനോത്സവത്തോടനുബന്ധിച്ച് എന്‍.എസ്.എസ്, സ്‌കൗട്ട്‌സ് കേഡറ്റുകളുടെ പരേഡും കലാപരിപാടികളുമുണ്ടായിരുന്നു. കെ.ടി.സി.ടി ചെയര്‍മാന്‍ പി.ജെ നഹാസ്, എ. നഹാസ്, ഗോപകുമാര്‍, എച്ച്.എം സിയാവുദ്ദീന്‍, അനുകൃഷ്ണ, ഇ. ഫസിലുദ്ദീന്‍, വലിയവിള സമീഎ, ഷാജിദാബീഗം എന്നിവര്‍ പങ്കെടുത്തു.
തെഞ്ചേരിക്കോണം പി.ടി.എം യു.പി.എസിലെ പ്രവേശനോത്സവം ആറ്റിങ്ങല്‍ എ.എസ്.പി ആര്‍. ആദിത്യ ഉദ്ഘാടനം ചെയ്തു. മണമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ജെ നഹാസ്, പ്രശോഭനാ വിക്രമന്‍, മാവിള വിജയന്‍, ആര്‍.എസ് രഞ്ജിനി, സോഫിയാ സലീം, വി. രാധാകൃഷ്ണന്‍, കെ. രതി, ജി. കുഞ്ഞുമോള്‍, പാര്‍വ്വതി ജെ. ശരത്ത്, സുജിത്ത്, ജഹാംഗീര്‍, ഗുലാം മുഹമ്മദ്, സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
കാട്ടാക്കട: കുളത്തുമ്മല്‍ ഗവ.എല്‍.പി.എസില്‍ കവി അഖിലന്‍ ചെറുകോട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് സനല്‍ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് രമാദേവി,ഗ്രാമ പഞ്ചായത്തംഗം എം.ആര്‍.സുനില്‍കുമാര്‍,റ്റി.എസ്.ശ്രീരേഖ,പി.റ്റി.എ.അംഗങ്ങളായ ജെ.രാജന്‍, എ. മധുസൂദനന്‍ നായര്‍, മനോജ്,തുടങ്ങിയവര്‍ സംസാരിച്ചു. പൂവച്ചല്‍ ഗവ.യു.പി.എസില്‍ നടന്ന പ്രവേശനോത്സവ ഉദ്ഘാടനവും ഭിന്നശേഷിയുള്ള കുട്ടികളുടെ പഠനോപകരണ വിതരണവും സൗത്ത് സോണ്‍ എ.ഡി.ജി.പി.ഡോ.ബി സന്ധ്യ ഉദ്ഘാടനം ചെയ്തു.
റൂറല്‍ എസ്.പി.പി.അശോക് കുമാര്‍ മുഖ്യ പ്രഭാഷണവും വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിത സ്‌കൂള്‍ ബ്ലോഗിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രന്‍, പഞ്ചായത്തംഗങ്ങളായ പി.മണികണ്ഠന്‍, ജി.ഒ.ഷാജി, പി.റ്റി.എ.പ്രസിഡന്റ് ജെ.ബൈജു, ഹെഡ്മിസ്ട്രസ് തുടങ്ങിയവര്‍ സംസാരിച്ചു.
നവാഗതര്‍ക്ക്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."