പരപ്പനങ്ങാടി - നാടുകാണി പാത: നിര്‍മാണം ത്വരിതപ്പെടുത്താന്‍ സര്‍വകക്ഷി തീരുമാനം
പരപ്പനങ്ങാടി: സര്‍വേനടത്തി പരപ്പനങ്ങാടി ടൗണിലെ കൈയേറ്റക്കാരെ ഒഴിവാക്കിയ ശേഷം നിര്‍ത്തിവച്ച നാടുകാണിപാത ഉടന്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥരുടേയും സര്‍വകക്ഷിയുടെയും യോഗം തീരുമാനിച്ചു.
പി.കെ.അബ്ദുറബ്ബ് എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതിനായി ജില്ലാകലക്ടറുടെ പ്രത്യേക നിര്‍ദേശ പ്രകാരം അഞ്ചംഗ പ്രത്യക സര്‍വേ സംഘം ഉടന്‍ കൈയേറ്റം കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്.
എന്നാല്‍, വ്യാപാരികളുടേയും യാത്രക്കാരുടെയും പ്രയാസം ഒഴിവാക്കുന്നതിന് പരപ്പനങ്ങാടി ട്രാഫിക് ജങ്ഷന് മുതല്‍ മേല്‍പാല ജങ്ഷന് വരെ റോഡ് അടിയന്തിരമായി നന്നാക്കുന്നതിനു നടപടി സ്വീകരിക്കും.
ഇവിടങ്ങളില്‍ അഴുക്കുചാല്‍ നിര്‍മാണം സര്‍വേക്ക് ശേഷം നടത്തുന്നതാണ്. നഗരസഭാധ്യക്ഷ ജമീല ടീച്ചര്‍, വൈസ് ചെയര്മാന് എച്ച്.ഹനീഫ, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഹരിപ്രസാദ്, സി.അബ്ദുറഹിമാന്‍കുട്ടി, ബാലഗോപാലന്, ടി.കാര്ത്തികേയന്, എ.ദേവന്. പി.കെ.എം.ജമാല്‍, സി.ടി.നാസര്‍, മലബാര്‍ ബാവഹാജി, എ.വി.വിനോദ്, എം.എന്‍.മുജീബ്, സി.ജയദേവന്, എം.സിദ്ധാര്ത്ഥന്, എ.ജയപ്രകാശ്, ഗിരീഷ് തോട്ടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."